Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാതന്ത്ര്യ സമര...

സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വേദിയൊരുക്കിയ യു.സി കോളജ്

text_fields
bookmark_border
സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വേദിയൊരുക്കിയ യു.സി കോളജ്
cancel
camera_alt

ആ​ലു​വ യു.​സി കോ​ള​ജി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ക​ച്ചേ​രി​മാ​ളി​ക

ആലുവ: രാജ്യം 75ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ മധ്യകേരളത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ആവേശമേകിയ ആലുവ യു.സി കോളജിനും ചരിത്ര വർഷം. സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വേദിയൊരുക്കിയ കോളജ് നൂറി‍െൻറ നിറവിലാണ്. നിരവധി സമര പോരാട്ടങ്ങളിൽ ഇവിടത്തെ വിദ്യാർഥികൾ പങ്കെടുത്തിരുന്നു. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ കോളജ് സന്ദർശനമാണ് ഇതിന് കൂടുതൽ പ്രചോദനമായത്.

1921 ജൂൺ എട്ടിനാണ് കോളജ് സ്ഥാപിച്ചത്. ഇതിനായി പതിനേഴ് ഏക്കർ ഭൂമിയും തിരുവിതാംകൂർ നാട്ടുരാജ്യത്തി‍െൻറ ഹജൂർ കച്ചേരിയും രാജാവ് സംഭാവനയായി നൽകുകയായിരുന്നു. 1938 ലാണ് ആലുവയില്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിച്ചത്.ദേശീയത ആവേശമാക്കിയ ആലുവയിലെ ചെറുപ്പക്കാര്‍ ഒത്തുകൂടിയായിരുന്നു രൂപവത്കരിച്ചത്. ഇടപ്പള്ളി സ്വദേശിയായ എ.വി. ജോസഫായിരുന്നു പ്രസ്‌ഥാനത്തിന് ആലുവയില്‍ നേതൃത്വം നല്‍കിയിരുന്നത്. ചന്തപ്പള്ളിക്ക് സമീപമുള്ള കെ.സി. ജോസഫി‍െൻറ വീടി‍െൻറ രണ്ടാം നില സംഘടനയുടെ പ്രവര്‍ത്തനത്തിനായി തുറന്ന് കൊടുക്കുകയായിരുന്നു.

1938 ആഗസ്‌റ്റ് 26ന് വൈകുന്നേരം അഞ്ചിന് നഗരത്തിലെ ഉയര്‍ന്ന പ്രദേശമായ ഇന്നത്തെ പമ്പ് കവല ഭാഗത്താണ് നിയമനിഷേധ സമരം നടത്തിയത്. എ.വി. ജോസഫി‍െൻറ നേതൃത്വത്തിലാണ് സമരം നടന്നത്.തിരുവിതാംകൂറില്‍ ആദ്യത്തെ വിദ്യാര്‍ഥികളുടെ ക്ലാസ് ബഹിഷ്‌കരണസമരം നടന്നത് ആലുവ സെൻറ്. മേരീസ് സ്‌കൂളിലാണ്. 1946 ല്‍ കല്‍ക്കത്തയില്‍ പൊലീസ് വെടിവെപ്പില്‍ നാല് കോളജ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതില്‍നിന്ന് ആവേശം ഉള്‍കൊണ്ട യു.സി കോളജിലെ വിദ്യാര്‍ഥികള്‍ അടുത്ത ദിവസം കോളജ് ബഹിഷ്‌കരിച്ചു.

ഇതടക്കം നിരവധി സമരങ്ങളില്‍ കോളജ് വിദ്യാര്‍ഥികള്‍ പങ്കാളികളായി.പലപ്പോഴും ഇതിനെല്ലാം അധ്യാപകരുടെ പിന്തുണയും സംരക്ഷണവും ലഭിച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിനായി പോരാടുന്ന സമയത്ത് വിദ്യാര്‍ഥികളെ നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും സി.പി. രാമസ്വാമി അയ്യര്‍ കോളജ് അധികൃതരെ അറിയിച്ചിരുന്നു.എന്നാല്‍, വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന് മറുപടി പറഞ്ഞ് അവരെ സംരക്ഷിക്കാന്‍ അധ്യാപകര്‍ തുനിയുകയായിരുന്നു.

'ഡിലൈറ്റ് വിത്ത് ഐഡിയൽ സിറ്റുവേഷൻ'

1925 മാർച്ച 18നാണ് മഹാത്മാഗാന്ധി ആദ്യമായി യു.സി കോളജിലെത്തിയത്. ഗാന്ധി കോളജിലെത്തിയ ഓർമക്കായി ഒരു മാവ് നടുകയും ചെയ്‌തിരുന്നു. ഇന്നും ഈ മാവ് കോളജ് മുറ്റത്ത് തലയുയർത്തി നിൽക്കുന്നു.ബ്രിട്ടീഷുകാർക്കെതിരെ ദേശീയ പ്രക്ഷോഭം രാജ്യത്തെമ്പാടും ഉയരുന്ന സമയത്തായിരുന്നു ഗാന്ധിജി ആദ്യമായി യു.സി കോളജ് സന്ദർശിച്ചത്. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. ഈ പര്യടനത്തിനിടെ വിദ്യാർഥികളുടെ അഭ്യർഥന മാനിച്ചാണ് യു.സിയിലെത്തിയത്. കുടിക്കാൻ ആട്ടിൻ പാൽ നൽകിയാണ് മഹാത്മഗാന്ധിയെ സ്വീകരിച്ചത്.

മഹാത്മഗാന്ധി യു.സി കോളജിൽ നടത്തിയ പ്രസംഗം കെ. രാമചന്ദ്രൻ നായർ പരിഭാഷപ്പെടുത്തിയത് ഇങ്ങനെ; 'ഈ കോളജ് സന്ദർശിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പട്ടണങ്ങളിലെ ബഹളങ്ങളിൽനിന്നും, ആൾതിരക്കിൽ നിന്നും വിദൂരമായ ഈ ഒഴിഞ്ഞ കോണിൽ ഈ കലാശാല സ്ഥാപിക്കുന്നതിന് ഭാരവാഹികളെ പ്രേരിപ്പിച്ച മനോവൃത്തിയെ ഞാൻ അഭിനന്ദിക്കുന്നു.

മഹാകവി രവീന്ദ്രനാഥ ടാഗോറി‍െൻറ സന്ദർശനം ഈ കോളജിലെ വിദ്യാർഥികൾക്ക് കവിതയിലുള്ള താൽപര്യം വർധിപ്പിച്ചു കാണുമെന്നാണ് വിചാരിക്കുന്നത്. ജീവിതത്തിലെ കവിതയിരിക്കുന്നത് അധ്വാനത്തിലാണ്'. തുടർന്ന് കോളജിലെ സന്ദർശന ഡയറിയിൽ 'ഡിലൈറ്റ് വിത്ത് ഐഡിയൽ സിറ്റുവേഷൻ' എന്ന് രേഖപ്പെടുത്തി വിദ്യാർഥികൾക്ക് പ്രചോദനമേകാനും അദ്ദേഹത്തിന് സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indipendence DayUC CollegeBest of Bharat
News Summary - UC College; which set the stage for freedom struggle
Next Story