ജോലിയിൽ മികവില്ല; ജീവനക്കാരുടെ ശമ്പളം തടഞ്ഞ് യൂേകാ ബാങ്ക്
text_fieldsതൃശൂർ: ജോലിയിൽ മികവ് പോരെന്ന കാരണം പറഞ്ഞ് ജീവനക്കാരുടെ ശമ്പളം തടയാൻ പൊതുമേഖല ബാങ്കായ യൂകോ ബാങ്ക് നിർദേശം. ബാങ്കിെൻറ െകാൽക്കത്ത േസാണൽ ഒാഫിസാണ് 11 ശാഖകളിലെ മുഴുവൻ ജീവനക്കാർക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആഗസ്റ്റിലെ ശമ്പളം നൽകേണ്ടതില്ലെന്ന് കാണിച്ച് നിർദേശം നൽകിയത്. ബാങ്കിലെ ചില സംഘടനകളുടെ ‘അപേക്ഷ’ പരിഗണിച്ച് നിർദേശം മരവിപ്പിച്ചെങ്കിലും പിൻവലിച്ചിട്ടില്ല. ബാങ്കിങ് രംഗത്ത് നടപ്പാവാൻ പോകുന്ന മറ്റൊരു ‘പരിഷ്കാര’മായാണ് ഇൗ മേഖലയിലുള്ളവർ യൂകോ ബാങ്കിലെ നടപടിയെ കാണുന്നത്.
എല്ലാ മാസവും 29ന് യൂകോ ബാങ്ക് ശമ്പളം വിതരണം ചെയ്യാറുണ്ട്. ഇത്തവണ ശമ്പളം തടഞ്ഞുകൊണ്ട് 29ന് വിതരണം ചെയ്യാനുള്ള സർക്കുലറാണ് തയാറാക്കിയത്. ബാങ്ക് നിഷ്കർഷിച്ച രീതിയിൽ ജോലിയിൽ മികവ് കാണിച്ചില്ലെന്നതാണ് കാരണം. യൂകോ ബാങ്കിെൻറ കിട്ടാക്കടം കൂടുന്നു, ബിസിനസ് വർധിക്കുന്നില്ല തുടങ്ങിയ പൊതുവായ പ്രശ്നങ്ങൾ ഒാരോ ശാഖക്കും ജീവനക്കാരനും ബാധകമാക്കുന്ന തരത്തിലാണ് പ്രതികാര നടപടിയെന്ന് ബാങ്കിങ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇത് മറ്റ് ബാങ്കുകൾ മാതൃകയാക്കുമെന്ന ആശങ്കയും ഇവർ പ്രകടിപ്പിക്കുന്നു. ആർ.ബി.െഎ പുറത്തിറക്കിയ തിരുത്തൽ നടപടി (പ്രോംപ്റ്റ് കറക്ടിവ് ആക്ഷൻ) പട്ടികയിൽ ഉൾപ്പെട്ട 11 പൊതുമേഖല ബാങ്കുകളിൽ ഒന്നാണ് യൂകോ. ബിസിനസ് ഇടിയുകയും കിട്ടാക്കടം പെരുകുകയും ചെയ്തതിനെത്തുടർന്ന് ബാങ്ക് പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാൽ, ചില ബാഹ്യ ഘടകങ്ങളും ഇത്തരമൊരു അവസ്ഥക്ക് വഴിവെച്ചിട്ടുണ്ട്.
ഇത്തരം ബാങ്കുകൾക്ക് ഇനി മൂലധനം അനുവദിക്കണമെങ്കിൽ ജീവനക്കാരുടെ സംഘടനകളും ബാങ്ക് മാനേജ്മെൻറുമായി ധാരണപത്രം ഒപ്പിടണമെന്ന് കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ നിഷ്കർഷിച്ചിട്ടുണ്ട്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ ഒപ്പുവെക്കാൻ തയാറായിട്ടില്ല. യൂകോ ബാങ്കിൽ സ്വാധീനമുള്ള ബെഫിയെ ഇതിന് സമ്മർദം ചെലുത്താൻ കൂടിയാണ് ശമ്പളം തടഞ്ഞതെന്നും പറയപ്പെടുന്നു. അതേസമയം, ബാങ്ക് ലയനവും ജീവനക്കാരുടെ സേവനവും സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരം നൽകുന്ന എഫ്.ആർ.ഡി.െഎ (ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ്) ബിൽ അടുത്ത പാർലമെൻറ് സേമ്മളനത്തിൽ പാസാകുന്നതോടെ ബാങ്കുകളിലെ അരക്ഷിതാവസ്ഥ മൂർഛിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.