ഉദയ് പദ്ധതി: വൈദ്യുതി ബോർഡിന് സി.എ.ജിയുടെ രൂക്ഷവിമർശനം
text_fieldsതിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ ഉദയ് (ഉജ്ജ്വൽ ഡിസ്കോം അഷ്വറൻസ് യോജന) നടത്തിപ്പിലെ വീഴ്ചകൾക്ക് കെ.എസ്.ഇ.ബിക്ക് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ രൂക്ഷ വിമർശനം. പദ്ധതി നടപ്പാക്കിയിട്ടും സാമ്പത്തിക പുരോഗതി കൈവരിക്കാനായില്ല. 2015-21 കാലത്ത് എല്ലാ വർഷവും ബോർഡ് നഷ്ടത്തിലായി. സാങ്കേതിക-വാണിജ്യ നഷ്ടം, കുടിശ്ശിക ഇല്ലാതാക്കൽ എന്നിവയിലടക്കം ലക്ഷ്യം കൈവരിക്കാനായില്ലെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വൈദ്യുതി ബോർഡും കേന്ദ്ര-സംസ്ഥാന സർക്കാറുകളും ത്രികക്ഷി കരാറാണ് പദ്ധതിക്കായി ഒപ്പുവെച്ചത്. കർമപദ്ധതിയിൽ ഉൾപ്പെട്ട ഹൈടെൻഷൻ-ലോടെൻഷൻ അനുപാതം മെച്ചപ്പെടുത്തൽ, വിതരണ ട്രാൻസ്ഫോർമർ ശേഷി വർധിപ്പിക്കൽ, കൂടുതൽ ആളില്ലാ 33 കെ.വി സബ്സ്റ്റേറ്റഷനുകൾ എന്നിവ പൂർത്തിയായിട്ടില്ല. ബോർഡിന്റെ കടം, സാമ്പത്തിക നഷ്ടം, സാങ്കേതിക-വാണിജ്യ നഷ്ടം എന്നിവ കുറവാണെന്നു ധാരണപത്രത്തിൽ പറഞ്ഞിരുന്നു.
സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുമെന്നും 17-18, 18-19 വർഷങ്ങളിൽ ലാഭം രേഖപ്പെടുത്തുമെന്നുമായിരുന്നു ധാരണപത്രം. എന്നാൽ, ബോർഡ് നഷ്ടത്തിലായി. 15-16ൽ 696.96 കോടിയും 20-21ൽ 1822.35 കോടിയും നഷ്ടം വന്നു. ദീർഘകാല കടം 318.72ശതമാനം വർധിച്ച് 20-21ൽ 15716.79 കോടിയായി-റിപ്പോർട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.