ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്‍റെ നിലവിളി കേെട്ടന്ന് സാക്ഷിമൊഴി
text_fieldsതിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ ഉദയകുമാർ ലോക്കപ്പിൽ നിലവിളിക്കുന്നത് കേെട്ടന്ന് സാക്ഷിമൊഴി. സി.ബി.െഎ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിലാണ് മാപ്പുസാക്ഷിയായ രജനി മൊഴി നൽകിയത്. ഇവർ വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥയാണ്. സി.ഐ ഓഫിസിൽനിന്ന് ചോദ്യം ചെയ്‌ത ശേഷം തിരിച്ചുകൊണ്ടുവന്ന ഉദയകുമാർ ലോക്കപ്പിൽ കിടന്ന് നിലവിളിക്കുന്നത് കേെട്ടന്നാണ് അവർ പറയുന്നത്. പൊലീസുകാർ ഉദയകുമാറിനെ ഉച്ചക്ക് 2.30ന് സ്റ്റേഷനിൽ കൊണ്ടുവന്നു. അതിനുശേഷം ചോദ്യം ചെയ്യാൻ സി.ഐ ഓഫിസിൽ കൊണ്ടുപോയതായും മൊഴിയുണ്ട്. ഒന്നര മണിക്കൂറിന് ശേഷമാണ് ഉദയകുമാറിനെ താങ്ങിയെടുത്ത് തിരിച്ചുകൊണ്ടുവന്നത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി നാസറാണ് കേസ് പരിഗണിക്കുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ ഉരുട്ടിക്കൊലക്കേസിൽ ഏറിയ പങ്ക് സാക്ഷികളും പൊലീസുകാർതന്നെയാണ്. മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ പലരും ഇതിനകം കൂറുമാറിക്കഴിഞ്ഞു. സാക്ഷികൾ കൂറുമാറുന്നത് തടയാൻ സി.ബി.ഐക്ക് നിലവിൽ സംവിധാനമില്ല. ഡിവൈ.എസ്.പി ഇ.കെ.സാബു, സി.െഎ ടി. അജിത്കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27ന് രാവിലെ 10.30നാണ് ശ്രീകണ്ശ്വേരം പാർക്കിൽനിന്ന് ഇ.കെ. സാബുവിെൻറ നേതൃത്വത്തിെല പൊലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.