കണ്ണൂരിൽ യു.ഡി.എഫിന് ആശ്വാസ നേട്ടം
text_fieldsകണ്ണുർ: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഇടതുമുന്നണി മുന്നറ്റം തുടർന്നപ്പോൾ വാശിയേറിയ പോരാട്ടം നടന്ന കണ്ണൂർ കോർപറേഷൻ യു.ഡി.എഫ് നിലനിർത്തി. 55ൽ 33 സീറ്റുനേടി വ്യക്തമായ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് വിജയം. ഇതാദ്യമായി കണ്ണൂർ കോർപറേഷനിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. കോൺഗ്രസിെൻറ സിറ്റിങ് സീറ്റ് പള്ളിക്കുന്നിലാണ് ബി.ജെ.പി ജയിച്ചത്. ഒരിടത്ത് കോൺഗ്രസ് വിമതനും ജയിച്ചു.
ജില്ല പഞ്ചായത്തിൽ ഇടത് കുത്തകക്ക് ഇത്തവണയും ഇളക്കം തട്ടിയില്ല. 24 ഡിവഷിനുകളിൽ 16 സീറ്റ് എൽ.ഡി.എഫ് നേടി. കഴിഞ്ഞ തവണത്തേക്കാൾ ഒന്ന് കൂടുതൽ. യു.ഡി.എഫിെൻറ സീറ്റുനില ഒമ്പതിൽ നിന്ന് ഏഴായി ചുരുങ്ങി. നഗരസഭയിൽ തെരഞ്ഞെടുപ്പ് നടന്ന എട്ടിൽ അഞ്ചെണ്ണം എൽ.ഡി.എഫും മൂന്നെണ്ണം യു.ഡി.എഫും നിലനിർത്തി. നഗരസഭകളിൽ ബി.ജെ.പി നില അൽപം മെച്ചപ്പെടുത്തി. തലശ്ശേരിയിൽ സീറ്റ് എണ്ണം ഏഴിൽനിന്ന് എട്ട് ആയി ഉയർത്തി. തളിപ്പറമ്പിൽ ഒന്നിൽനിന്ന് മൂന്നാക്കി. ഇരിട്ടിയിൽ അഞ്ചും പാനൂരിൽ മൂന്നും നിലനിർത്തി.
ബ്ലോക്ക് പഞ്ചായത്തിലും ഇടത് ആധിപത്യത്തിൽ മാറ്റം വന്നില്ല. ആകെയുള്ള 11ൽ ഒമ്പതും ഇടതിന് തന്നെ. കഴിഞ്ഞ തവണ 11ഉം എൽ.ഡി.എഫ് തൂത്തുവാരിയിരുന്നു. ഇക്കുറി രണ്ടെണ്ണം പിടിച്ചെടുക്കാനായത് യു.ഡി.എഫിന് നേട്ടമാണ്.
യു.ഡി.എഫ് പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നതാണ് ഗ്രാമ പഞ്ചായത്ത് ഫലം. 18 പഞ്ചായത്ത് ഭരണത്തിലുണ്ടായിരുന്നത് ഇത്തവണ 15 ആയി ചുരുങ്ങി. എൽ.ഡി.എഫ് 53ൽനിന്ന് 56 ആയി ഉയർത്തി. അതേസമയം, മുഖ്യമന്ത്രിയുടെ നിയമസഭ മണ്ഡലത്തിൽപെട്ട കടമ്പൂർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.