തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി പൊള്ളലേറ്റ യു.ഡി.എഫ് പ്രവർത്തകൻ മരിച്ചു
text_fieldsഇടുക്കി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്ന യു.ഡി.എഫ് പ്രവർത്തകൻ തൊടുപുഴ അരിക്കുഴ പുത്തൻപുരയ്ക്കൽ രവീന്ദ്രൻ (60) മരിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ 16ന് ഉച്ചക്ക് 12.30ന് മണക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ യു.ഡി.എഫ് പ്രവർത്തകരുടെ വിജയാഘോഷത്തിനിടെയായിരുന്നു അപകടം.
രണ്ടാംവാർഡിലെ താമസക്കാരനായ രവീന്ദ്രൻ പിക്അപ് വാനിൽ ഇവർക്കൊപ്പം ആഘോഷത്തിൽ പങ്കുചേരുകയായിരുന്നു. പാറക്കടവിൽ പ്രവർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വണ്ടിയിലേക്ക് തെറിച്ചുവീണു. തുടർന്ന് വണ്ടിയിലിരുന്ന മാലപ്പടക്കം കൂട്ടത്തോടെ പൊട്ടി രവീന്ദ്രനും മറ്റ് നാലുപേർക്കും പൊള്ളലേറ്റിരുന്നു.
ഉടൻ ഇവരെ വാഴക്കുളത്തെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. 70 ശതമാനം പൊള്ളലേറ്റ രവീന്ദ്രനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പോസ്റ്റ്േമാർട്ടം ചെയ്തശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. അഖിൽ, ബിൻസ്, അമൽ, ഷിജോ എന്നിവരാണ് പൊള്ളലേറ്റ മറ്റുള്ളവർ. ഇതിൽ അഖിലും ബിൻസും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രമയാണ് രവീന്ദ്രെൻറ ഭാര്യ. മകൾ: രമ്യ. മരുമകൻ: വിബിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.