Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിക്കെതിരെ...

മണിക്കെതിരെ യു.ഡി.എഫ്​, സഭയിൽ ബഹളം

text_fields
bookmark_border
മണിക്കെതിരെ യു.ഡി.എഫ്​, സഭയിൽ ബഹളം
cancel

തിരുവനന്തപുരം: നിയമസഭയിൽ എം.എം. മണിക്കെതിരായ യു.ഡി.എഫ്​ ബഹിഷ്​കരണം തുടരുന്നു. പ്രതിപക്ഷം മണി​െക്കതിരെയുള്ള ബാനറുകളും പ്ലക്കാർഡുകളുമായാണ്​ ഇന്നും സഭയിലെത്തിയത്​. ശക്​തമായ പ്രതിഷേധത്തിലൂടെ മണിയെ പുറത്താക്കുന്നതിനാണ്​ പ്രതിപക്ഷ ശ്രമം. യു.ഡി.എഫ്​ പാർലിമ​െൻററി പാർട്ടിയുടെതാണ്​ തീരുമാനം. മണിയോട്​ ചോദ്യങ്ങൾ ചോദിക്കില്ലെന്നും സംസാരിക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്​.

പൊമ്പി​ൈള ഒരുമൈ​െക്കതിരെയും യു.ഡി.എഫ്​ നേതാക്കൾക്കെതി​െരയും അശ്ലീല പരാമർശം നടത്തിയ മണി​െയ പുറത്താക്കണമെന്നതാണ്​ യു.ഡി.എഫ്​ ആവശ്യം. സഭാ നടപടികൾ തടസപ്പെടുത്താതെ പ്രതിഷേധിക്കാനാണ്​​ പ്രതിപക്ഷ തീരുമാനം. ​െസൻകുമാർ വിഷയത്തിലും സർക്കാറിനെതി​െ​ര പ്രതിഷേധം ശക്​തിപ്പെടുത്താനും യു.ഡി.എഫ്​ തീരുമാനിച്ചിട്ടുണ്ട്​. സംസാരം കേൾക്കാൻ പോലും സാധിക്കാത്തത്ര ശക്​തമായ മുദ്രാവാക്യം വിളികളാണ്​ സഭയിൽ മുഴങ്ങുന്നത്​. അതേ സമയം നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്​.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assembly
News Summary - udf against mm mani
Next Story