മതേതരത്വം ഉയർത്തി പിടിച്ചാണ് യു.ഡി.എഫിന്‍റെ ജാഥയെന്ന് ചെന്നിത്തല
text_fieldsകാസർകോട്: മതേതരത്വം ഉയർത്തിപിടിച്ചാണ് യു.ഡി.എഫിന്‍റെ ജാഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'സംശുദ്ധം സദ്ഭരണം'എന്ന മുദ്രാവാക്യമുയർത്തി മഞ്ചേശ്വരത്ത് നിന്ന് യു.ഡി.എഫ് നടത്തുന്ന ഐശ്വര്യ കേരളയാത്രക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘനും വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നു. മുസ് ലിം -ക്രിസ്ത്യൻ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു.
യു.ഡി.എഫിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പകുതി പിന്നിട്ടു. സീറ്റ് വിഭജന ചർച്ചകളും നല്ല രീതിയിൽ പുരോഗമിക്കുന്നു. ഐശ്വര്യ കേരളയാത്രക്കിടയിലും ചർച്ചകൾ തുടരും. ഉമ്മൻചാണ്ടി പുതുപ്പള്ളി നിയോജക മണ്ഡലം വിടുന്നതിനെ കുറിച്ച് അറിയില്ലെന്നും ചെന്നിത്തില ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇടതു സര്‍ക്കാറിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാൻ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്‍റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. പൊതുജന പങ്കാളിത്തത്തോടെ പ്രകടനപത്രിക രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും ലക്ഷ്യമാണ്.
മഞ്ചേശ്വരത്ത് ഇന്ന് വൈകീട്ട് മൂന്നിന് ജാഥ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിക്കും. എ.ഐ.സി.സി സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയാകും. യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്തെത്തും. 23ന് സമാപന റാലി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.