പൊലീസ് പക്ഷപാതിത്വം കാട്ടുെന്നന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് നടത്തുന്ന ജനകീയസമരങ്ങൾക്ക് മാത്രം പിഴചുമത്തി പൊലീസ് പക്ഷപാതിത്വം കാട്ടുന്നതായി കൺവീനർ എം.എം. ഹസൻ. ജില്ല യു.ഡി.എഫ് ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല, പൗരത്വവിഷയങ്ങളിൽ സമരം ചെയ്തവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിെച്ചങ്കിലും നടപ്പായില്ല. പൗരത്വവിഷയത്തിലെ സമരത്തിെൻറ പേരിൽ യു.ഡി.എഫ് പ്രവർത്തകർ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് നിയമനടപടി നേരിടുന്നത്. ജനങ്ങളെ പൊലീസ് പിടിച്ചുപറിക്കുകയാണ്. സർക്കാറിന് പണമില്ലെങ്കിൽ പൊലീസ് വഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്.
സംസ്ഥാനെമമ്പാടും നവംബർ പത്തിനകം പഞ്ചായത്ത് തലത്തിൽ യു.ഡി.എഫിെൻറ സംഘടനാസംവിധാനത്തിന് രൂപം നൽകാൻ യോഗം തീരുമാനിച്ചു. കോർപറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അടിസ്ഥാനമാക്കിയായിരിക്കും താേഴത്തട്ടിലെ സംഘടനാ സംവിധാനം. ഒക്ടോബർ 15നും നവംബർ 15നും മധ്യേ നിയോജകമണ്ഡലം കൺവെൻഷനുകളും നവംബർ 15^22 വരെ ജില്ല കൺവെൻഷനുകളും ചേരും. ഡിസംബർ ഒന്നിനും 30നും മധ്യേ പഞ്ചായത്ത് കൺവെൻഷനുകളും നടത്തും. ജനുവരിയിൽ സംസ്ഥാന കൺവെൻഷൻ നടത്തി മുന്നണിയുടെ ഭാവി കർമപരിപാടികൾ പ്രഖ്യാപിക്കും.
യു.ഡി.എഫ് സ്ഥാനാർഥികൾക്കും യു.ഡി.എഫിെൻറ തീരുമാനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് യോഗത്തിൽ കെ.പി.സി.സി പ്രസിഡൻറ്് കെ. സുധാകരൻ ഉറപ്പുനൽകി. ഒറ്റ പാർട്ടിയെന്നതരത്തിൽ കൂടുതൽ െഎക്യത്തോടെ താേഴത്തട്ടിൽ മുന്നണിയുടെ ഒറ്റക്കെട്ടായ പ്രവർത്തനം ഉണ്ടാകണമെന്നും യോഗത്തിൽ ധാരണയായി. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന വേഗത്തിൽ പൂർത്തീകരിക്കാനും തീരുമാനിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഘടകകക്ഷി നേതാക്കളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.