Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ കേരള...

യു.ഡി.എഫ്​ കേരള രാഷ്​ട്രീയത്തിൽ അപ്രസക്​തമാവുന്നു; ബി.ജെ.പിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു -പിണറായി

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: ​തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ്​ കേരള രാഷ്​ട്രീയത്തിൽ അപ്രസക്​തമാവുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ അവകാശവാദങ്ങളെല്ലാം തകർന്നടിഞ്ഞു. ഇടതുപക്ഷ സർക്കാറിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക്​ നാട്​ നൽകിയ മറുപടിയാണിത്​.

ജനങ്ങളുടെ വിജയമാണ്​ ഇക്കുറിയുണ്ടായത്​. നുണപ്രചാരണങ്ങൾക്ക്​ ജനങ്ങളാണ്​ മറുപടി നൽകിയതെന്നും പിണറായി പറഞ്ഞു. 2015നേക്കാൾ വലിയ മുന്നേറ്റം എൽ.ഡി.എഫുണ്ടാക്കി. വർഗീയ ശക്​തികളുടെ കുത്തിതിരിപ്പിനും കേരളത്തിൽ ഇടമില്ലെന്ന്​ മനസിലായി​. അനാവശ്യമായ കൂട്ടുകെട്ട്​ ഉണ്ടാക്കാതെയാണ്​ ഇടതുമുന്നണി തിളക്കമാർന്ന വിജയം നേടിയതെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ്​ നേതാക്കളുടെ വാർഡുകളിൽ പോലും അവർ ​പരാജയപ്പെട്ടു. പ്രത്യേക ലക്ഷ്യമായി ഇറങ്ങിയ കേന്ദ്ര ഏജൻസികൾക്കും അർഹമായ മറുപടി കിട്ടി. തെരഞ്ഞെടുപ്പോടെ എൽ.ഡി.എഫ്​ കൂടുതൽ ശക്​തമായി. ഇൗ കരുത്ത്​ വിജയത്തിൽ പ്രതിഫലിച്ചിട്ടുണ്ട്​. കേരളത്തി​െൻറ മനസ്​ മതനിരപേക്ഷതക്കൊപ്പമാണ്​. മതനി​രപേക്ഷത സംരക്ഷിക്കാനും വർഗീയതക്കെതിരെ പോരാടാനും എൽ.ഡി.എഫാണുള്ളതെന്നാണ്​ ജനങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സർക്കാറിനെതിരെ സമാനതകളില്ലാത്ത നുണപ്രചാരണമാണ്​ കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്​. ഇത്തരത്തിലുള്ള ദുഷ്​പ്രചാരണം ജനഹിതത്തെ അട്ടിമറിക്കാൻ പര്യാപ്​തമാകുമെന്നാണ്​ ഇതി​െൻറ സ്രഷ്​ടാങ്ങൾ വിചാരിച്ചിരുന്നത്​. ഒരു തരത്തിലുള്ള ദുഃസ്വാധീനങ്ങൾ വഴങ്ങാതിരുന്ന വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി വ്യക്​തമാക്കി. മാധ്യമങ്ങൾ ഇപ്പോഴെങ്കിലും അവരുടെ സമീപനത്തിൽ പുനഃപരിശോധന നടത്തണമെന്ന്​ പിണറായി ആവശ്യപ്പെട്ടു.

ഇത്രയും പ്രതിസന്ധി നേരിട്ട ഒരു സർക്കാറുണ്ടായിട്ടില്ല. ഒാഖി, നിപ, പ്രളയം, അതിവർഷം, കോവിഡ്​ തുടങ്ങി പ്രതിസന്ധികളിലൂടെയാണ്​ സർക്കാർ കടന്ന്​ പോയത്​. എന്നാൽ, ഒരുഘട്ടത്തിലും ജനങ്ങളെ കൈയൊഴിയാൻ സർക്കാർ തയാറായിട്ടില്ല. പ്രകടനപത്രികയിലെ വാഗ്​ദാനങ്ങളിൽ ഭൂരിപക്ഷവും നടപ്പിലാക്കിയെന്നും പിണറായി അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020Pinarayi VijayanPinarayi VijayanPinarayi Vijayan
Next Story