കണ്ണൂർ വിമാനത്താവളം: ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും- ചെന്നിത്തല
text_fieldsതിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിെൻറ ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രതിപക്ഷം വിട്ടുനിൽക്കുമെന്ന് പ് രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയേയും വി.എസ് അച്യുതാനന്ദനെയും ക്ഷണിക്ക ാത്തതിൽ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിക്കുന്നത്. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ഉമ്മൻ ചാണ്ടിയും സ്ഥലം ഏറ്റെടുപ്പ് നടത്തിയത് വി.എസ് അച്യുതാനന്ദനും ആണ്. രണ്ട് പേരേയും ഉദ്ഘാടനത്തിന് വിളിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിക്കുമെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇടത് മുന്നണി സർക്കാർ അധികാരത്തിൽ വരും മുമ്പ് വിമാനത്താവളത്തിെൻറ 90 ശതമാനം പണികളും പൂർത്തിയായിരിന്നു. റൺവേയുടെ ദൂരം കുറഞ്ഞതിന് സമരം ചെയ്ത ആളാണ് വ്യവസായ മന്ത്രിയായ ഇ.പി ജയരാജൻ. സർക്കാർ അൽപത്തരമാണ് കാണിച്ചത്. പ്രോേട്ടാക്കാൾ ലംഘനമുണ്ടായി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ കൊണ്ടുവന്നിറക്കിയ ശേഷം ഉദ്ഘാടനത്തിന് എന്ത് പ്രസക്തിയെന്നും ചെന്നിത്തല ചോദിച്ചു.
ശബരിമല വിഷയത്തിൽ സഭാ കവാടത്തിൽ എം.എൽ.എ മാരുടെ സമരം അവസാനിപ്പിക്കുന്നതിന് സർക്കാർ ഒരു വിട്ട് വീഴ്ചക്കും തയാറാകുന്നില്ല. സ്പീക്കർ ചില ശ്രമങ്ങൾ നടത്തി. ശബരിമലയിൽ സമാധാനം നിലനിൽക്കുന്നുവെന്ന സന്ദേശം നൽകാൻ നിരോധനാഞ്ജ പിൻവലിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത്. ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകും. സഭാ കവാടത്തിൽ നിലവിൽ സത്യഗ്രഹം അനുഷ്ഠിക്കുന്നവർ തന്നെ സമരം തുടരും. ഭാവി പരിപാടി തിങ്കളാഴ്ച തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.