Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മദ്യസൽക്കാരം' നടത്തിയ...

'മദ്യസൽക്കാരം' നടത്തിയ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍ഥി​ക്ക് ജയം

text_fields
bookmark_border
മദ്യസൽക്കാരം നടത്തിയ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍ഥി​ക്ക് ജയം
cancel

മൂ​ന്നാ​ര്‍: വോ​ട്ട​ര്‍മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ മ​ദ്യ​വി​ത​ര​ണം ന​ട​ത്തി​യ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍ഥിക്ക് ജയം. പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍ഡ്​ സ്ഥാ​നാ​ർ​ഥി എ​സ്.​സി. രാ​ജയാണ് 194 വോട്ടി​െൻറ ഭൂരിപക്ഷത്തിൽ വിജയിച്ചത്​.

സി.പി.എമ്മി​െൻറ അൃശാക്​ സിങ്​ പ്രേംകുമാറാണ്​ രണ്ടാമതെത്തിയത്​. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്ത രാജയെയും കൂ​ട്ട​രെയും കഴിഞ്ഞ 8ന് മൂ​ന്നാ​ര്‍ പൊലീസ് അ​റ​സ്​​റ്റ് ചെയ്തിരുന്നു.

പൊ​ലീ​സ്​ പ​രി​ശോ​ധ​ന​യി​ല്‍ രാജ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്തിയിരുന്നു. അ​വ​ധി ദി​വ​സ​ത്തി​ലായിരുന്നു ഇവർ മ​ദ്യം എത്തിച്ചത്. തോ​ട്ടം മേ​ഖ​ല​യി​ല്‍ പ​ണ​വും മ​ദ്യ​വും ന​ല്‍കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ്​ രൂ​പ​വ​ത്​​ക​രി​ച്ചായിരുന്നു പ​രി​ശോ​ധ​ന.

പോ​ത​മേ​ട് ഒ​ന്നാം വാ​ര്‍ഡി​ന് സ​മീ​പ​ത്തെ മേ​ഘ​ദൂ​ത് റി​സോ​ര്‍ട്ടി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​യും കൂ​ട്ടാ​ളി​ക​ളാ​യ പി​ച്ച​മ​ണി (30), മു​രു​ക​ന്‍ (32) എ​ന്നി​വ​രും മ​ദ്യ​സ​ൽ​ക്കാ​രം സം​ഘ​ടി​പ്പി​ച്ച​ത്. മൂ​ന്നാ​ര്‍ എ​സ്.​ഐ സ​ന്തോ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf candidatePallivasalLiquor Bottles distributionpanchayat election 2020
News Summary - udf candidate distributed alcohol won from pallivasal
Next Story