Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിനെതിരെ...

സർക്കാറിനെതിരെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സ്

text_fields
bookmark_border
സർക്കാറിനെതിരെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സ്
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​ന്റെ അ​ഴി​മ​തി​യും ധൂ​ര്‍ത്തും സാ​മ്പ​ത്തി​ക ത​ക​ര്‍ച്ച​യും അ​ക്ര​മ​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കാ​ൻ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ല്‍ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്തു​ന്ന കു​റ്റ​വി​ചാ​ര​ണ സ​ദ​സ്സി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം ഡി​സം​ബ​ർ ര​ണ്ടി​ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ധ​ർ​മ​ട​ത്ത്. ഡി​സം​ബ​ർ ര​ണ്ടി​നു​ ത​ന്നെ ജി​ല്ല​ക​ളി​ൽ മ​ന്ത്രി​മാ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ജി​ല്ല ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ഡി​സം​ബ​ർ 22 വ​രെ​യാ​യി​രി​ക്കും സ​ദ​സ്സു​ക​ൾ ന​ട​ത്തു​ക. സ​ദ​സ്സി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും വി​ചാ​ര​ണ ന​ട​ത്തു​മെ​ന്നും യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ര്‍ക്കാ​റി​നെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ സ​ദ​സ്സി​ല്‍ യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​പു​റ​മെ, സ​ര്‍ക്കാ​റി​ൽ നി​ന്ന്​ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ പ​ണം ല​ഭി​ക്കാ​തെ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന നെ​ല്‍, നാ​ളി​കേ​ര, റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍, കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ളി​ലെ പെ​ന്‍ഷ​ന്‍ ല​ഭി​ക്കാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍, ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ​ട്ടി​ക​ജാ​തി, വ​ര്‍ഗ വി​ഭാ​ഗ​ക്കാ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക​ക്ഷേ​മ പെ​ന്‍ഷ​നും ചി​കി​ത്സ സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത​വ​ര്‍, പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റി​ല്‍പെ​ട്ട​വ​രും എം​പ്ലോ​യ്​​മെ​ന്റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ല്‍ ജോ​ലി​ക്ക്​ കാ​ത്തി​രി​ക്കു​ന്ന തൊ​ഴി​ല്‍ര​ഹി​ത​ര്‍ തു​ട​ങ്ങി​യ​വ​രെ കൂ​ടി പ​ങ്കെ​ടു​പ്പി​ക്കും.

കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ ബേ​പ്പൂ​ർ, മ​ല​പ്പു​റ​ത്ത്​ താ​നൂ​ർ, തൃ​ശൂ​രി​ൽ ഒ​ല്ലൂ​ർ, എ​റ​ണാ​കു​ള​ത്ത്​ ക​ള​മ​ശ്ശേ​രി, തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​മം തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം. ആ​ല​പ്പു​ഴ​യി​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യി​ൽ ഒ​ന്നാം പ്ര​തി മു​ഖ്യ​മ​ന്ത്രി​യും ര​ണ്ടാം പ്ര​തി ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി​യും മൂ​ന്നാം പ്ര​തി കൃ​ഷി​മ​ന്ത്രി​യും നാ​ലാം പ്ര​തി ധ​ന​മ​ന്ത്രി​യു​മാ​ണ്. മ​രി​ച്ച ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ കൃ​ഷി വ​കു​പ്പ് ദ​ത്തെ​ടു​ക്ക​ണം. ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി യു.​ഡി.​എ​ഫ്​ ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ ഭ​ര​ണ​സ​മി​തി തീ​രു​മാ​നം മ​റി​ക​ട​ന്ന്​ തു​ക അ​നു​വ​ദി​ച്ചാ​ൽ ഭ​വി​ഷ്യ​ത്ത്​ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentUDFCriminal trial audience
News Summary - UDF criminal trial audience against the government
Next Story