യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത് മനസ്സില്ലാ മനസ്സോടെ: ഉമ്മൻചാണ്ടി
text_fieldsകോട്ടയം: ഈ മാസം 16ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത് മനസ്സില്ലാ മനസ്സോടെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. എന്നാൽ ഹർത്താൽ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതും രാജ്യത്തെ അവസ്ഥയും കണക്കിലെടുത്താണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്. കോട്ടയത്ത് രാപ്പകൽ സമരത്തിന്‍റെ സമാപന സമ്മേളനം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോൾ, ഡീസൽ നികുതി സംസ്ഥാനവും കേന്ദ്രവും ഒരുപോലെ കുറക്കണം. ജനങ്ങളുടെ ദുരിതമകറ്റാൻ ഇതേ മാർഗമുള്ളൂ. രാജ്യത്ത് ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ കൊള്ളയടിക്കുകയാണ്. രാജ്യത്തെ സൗഹൃദാന്തരീക്ഷവും സ്വൈരജീവിതവും തകർന്നു. ഇതെല്ലാം കണ്ടുനിൽക്കാനാവില്ലെന്നും ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരത്തിനിറങ്ങുമെന്നും അതിനാൽ ഹർത്താലിനോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.