മലപ്പുറത്ത് യു.ഡി.എഫ് തേരോട്ടം, 73 പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പം
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷം മേൽക്കെ നേടുേമ്പാഴും യു.ഡി.എഫിനെ പുണർന്ന് മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളിൽ 73ലും 12 മുനിസിപ്പാലിറ്റികളിൽ ഒൻപതും യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്.
കഴിഞ്ഞ പ്രാവശ്യം ഇളകിയ പഞ്ചായത്തുകൾ തിരിച്ചുപിടിക്കാനായി യു.ഡി.എഫ് നേതൃത്വം ഇക്കുറി നേരത്തേ മുൻകൈയെടുത്തിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും കോൺഗ്രസും ലീഗും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ അടക്കമുള്ള പഞ്ചായത്തുകളിൽ വെൽഫെയർ പാർട്ടിയുമായുള്ള ധാരണയും യു.ഡി.എഫിന് ഗുണകരമായി.
പെരിന്തൽമണ്ണ നഗരസഭ നിലനിർത്താനായതും നിലമ്പൂരിൽ യു.ഡി.എഫ് ആധിപത്യം അവസാനിപ്പിക്കാനായതും ഇടതിന് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട തിരൂർ നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.