'സൗജന്യ ചികിത്സയുള്ള ആശുപത്രികൾ, മിനിമം കൂലി 700, ന്യായ് പദ്ധതി'.. യു.ഡി.എഫിേന്റത് ജനകീയ മാനിെഫസ്റ്റോയെന്ന് തരൂർ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിേന്റത് ജനകീയ മാനിഫെസ്റ്റോയെന്ന് പ്രകടന പത്രികക്ക് ചുക്കാൻ പിടിച്ച ശശി തരൂർ എം.പി. പത്രിക മുറിയടച്ച് തയ്യാറാക്കിയതല്ലെന്നും എല്ലാ ജില്ലകളിലെയും ജനങ്ങളോട് സംസാരിച്ച് ഉണ്ടാക്കിയതാെണന്നും തരൂർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിക്കായി കേരളത്തിൽ േഗ്ലാബൽ വില്ലേജ് രൂപീകരിക്കും. യുവാക്കൾക്ക് തൊഴിലുറപ്പാക്കും. ലോക നിലവാരമുള്ള സർവകലാശാലകളെ ഇവിടെയെത്തിക്കും. കേരളം ബിസിനസിനായി തുറന്ന് നൽകും. നിക്ഷേപ സൗഹൃദ നയം നടപ്പാക്കും. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ സ്ഥാപിക്കും. വർഗീയതയെ ചെറുക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുമായി പീസ് ഓഫ് ഹാർമണി ആൻഡ് ഹാപ്പിനസ് വകുപ്പ് ഉറപ്പാക്കും. എസ്.സി, എസ്.ടി ജനങ്ങൾക്ക് ഭൂമി ഉറപ്പാക്കും. ഹർത്താലിൽ കടകളാക്കുന്നത് നിർത്തണമെന്നാണ് അഭിപ്രായമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.