പ്രവാസി വിഷയങ്ങളിൽ സജീവ ഇടപെടലിന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: പ്രവാസി വിഷയങ്ങളിൽ സജീവ ഇടപെടലിന് യു.ഡി.എഫ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ മുന്നണിയുടെ സജീവ ഇടപെടൽ ഉറപ്പാക്കും.
ഇതിെൻറ ഭാഗമായി വിവിധ പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സമരം നടത്തും. ഇൗമാസം ഒമ്പതിന് പഞ്ചായത്തുതലത്തില്‍ ധർണ നടത്താനും യു.ഡി.എഫ് യോഗം തീരുമാനിച്ചു. യു.ഡി.എഫ് സമരങ്ങളിലും പ്രക്ഷോഭങ്ങളിലും ആളുകള്‍ കൂട്ടമായി വരുന്നത് ഒഴിവാക്കുമെന്ന് അറിയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പഞ്ചായത്തുതല ധർണയില്‍ 10 പേര് പങ്കെടുത്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കുമെന്നും വ്യക്തമാക്കി.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളില്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രത കാട്ടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. പരിശോധന വർധിപ്പിക്കണം. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ചര്‍ച്ചചെയ്യാൻ ഈ മാസം 15ന് ഗ്ലോബല്‍ പ്രവാസി വെര്‍ച്വല്‍ മീറ്റ് നടത്തും. ഇതിനായി എം.എം. ഹസന് കണ്‍വീനറായി ഉപസമിതിയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.