യു.ഡി.എഫ് ഹർത്താൽ വീണ്ടും ഒക്ടോബർ 16ലേക്ക് മാറ്റി
text_fieldsമലപ്പുറം/തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇൗ മാസം 16ന് സംസ്ഥാനത്ത് യു.ഡി.എഫ് ഹർത്താൽ ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഇന്ധന, പാചകവാതക വിലവർധന, ജി.എസ്.ടി മൂലമുണ്ടായ വിലക്കയറ്റം എന്നിവ ജനജീവിതം ദുസ്സഹമാക്കിയതായി ചെന്നിത്തല പറഞ്ഞു.
13ന് ഹർത്താൽ ആചരിക്കുമെന്നാണ് യു.ഡി.എഫ് രാവിലെ അറിയിച്ചത്. അന്ന് കൊച്ചിയിൽ അണ്ടർ -17 ലോകകപ്പ് ഫുട്ബാൾ നടക്കുന്നതിനാൽ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നതിനെ തുടർന്ന് 12 ലേക്ക് മാറ്റിയതായി അറിയിപ്പ് വന്നു. പിന്നീടാണ് ഹർത്താൽ 16ലേക്ക് മാറ്റുന്നതായി അറിയിച്ചത്.
ഫുട്ബാൾ പ്രേമികളുടെയും കായികമന്ത്രിയുടെയും അഭ്യർഥന മാനിച്ചാണ് പുതിയ തീരുമാനമെന്ന് ചെന്നിത്തല വൈകീട്ട് മാധ്യമങ്ങളെ അറിയിച്ചു. യു.ഡി.എഫ് നിരന്തരം ഹർത്താൽ നടത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.