സ്വാതന്ത്ര്യദിനത്തിൽ യു.ഡി.എഫ് മനുഷ്യച്ചങ്ങല
text_fieldsതിരുവനന്തപുരം: കേരളത്തെ പാരിസ്ഥിതികമായും സാമൂഹികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറാന്‍ തയാറാകാതെ മുന്നോട്ടുപോകുകയാണെങ്കില്‍ സ്വാതന്ത്ര്യദിനത്തിൽ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി മനുഷ്യച്ചങ്ങല സംഘടിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനം.
പദ്ധതിക്ക് കേന്ദ്രത്തിൽനിന്ന് തത്ത്വത്തില്‍ അംഗീകാരം ലഭിെച്ചന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതുകൊണ്ടുമാത്രം സർേവ നടത്താനുള്ള അനുമതി റെയിൽേവയോ റെയിൽവേ മന്ത്രാലയമോ നല്‍കിയിട്ടില്ലെന്നും കല്ലിടലിന് അനുമതി നൽകിയിട്ടില്ലെന്നുമാണ് വകുപ്പ്മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. മാത്രമല്ല സങ്കീർണമായ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജപ്പാന്‍ ഉപേക്ഷിച്ച സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പദ്ധതി നടപ്പാക്കാനും ജൈക്കയിൽ നിന്ന് ചരടുകളുള്ള വായ്പ നേടാനുമുള്ള സർക്കാർ നീക്കം കമീഷൻ ലക്ഷ്യമാക്കിയാണ്. എത്ര രൂപ കമീഷനായി കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ കണ്‍വീനര്‍ എം.എം. ഹസന്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഘട്ടത്തിൽ സിൽവർലൈൻ വിഷയം ചർച്ചയാകാതിക്കാനാണ് കല്ലിടല്‍ താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ യു.ഡി.എഫിന്റെ പ്രക്ഷോഭവും ശക്തമാക്കും. ഇപ്പോൾ നടക്കുന്ന ജനസദസ്സുകള്‍ േമയ് ആദ്യവാരത്തോടെ പൂര്‍ത്തിയാക്കും. മേയ് 13 മുതല്‍ 16 വരെ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന നാല് മേഖലാജാഥകളും സംഘടിപ്പിക്കും. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക ആഘാതം ജാഥകളില്‍ വിശദീകരിക്കും. സംസ്ഥാനത്ത് മുൻഗണനാക്രമത്തിൽ നടപ്പാക്കേണ്ടതല്ല ഈ പദ്ധതി. മൂന്നരലക്ഷം കോടി രൂപ കടബാധ്യതയുള്ള സംസ്ഥാനത്തിന് രണ്ട്ലക്ഷം കോടിയുടെ സിൽവർലൈൻ പദ്ധതിയുടെ ആവശ്യമില്ല. മറിച്ചായാൽ ശ്രീലങ്കയുടെ സ്ഥിതി കേരളത്തിനും ഉണ്ടാകും. ഈ സാഹചര്യത്തിൽ സമവായമാർഗം സ്വീകരിക്കുന്നതിന് പകരം പദ്ധതി നടപ്പാക്കുമെന്ന ഏറ്റുമുട്ടലിന്റെ പാതയാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.