പുറത്താക്കിയിട്ടില്ല; ജോസ് പക്ഷത്തോട് നിലപാട് മയെപ്പടുത്തി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിൽനിന്ന് പുറത്താക്കിയ നിലപാട് മയെപ്പടുത്തി യു.ഡി.എഫ്. പുറത്താക്കലിലൂടെ ലഭിച്ച രക്തസാക്ഷി പരിവേഷം ഉപയോഗിച്ച് ജോസ് പക്ഷം നടത്തുന്ന വികാരപരമായ പ്രചാരണം തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് ബുധനാഴ്ച ചേർന്ന യു.ഡി.എഫ് യോഗം മലക്കം മറിഞ്ഞത്. ജോസ്പക്ഷത്തെ പുറത്താക്കിയെന്നത് മാധ്യമ സൃഷ്ടിയാണെന്നും മുന്നണി യോഗത്തിൽനിന്ന് മാറ്റിനിർത്താൻ മാത്രമാണ് തീരുമാനമെന്നും യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
നിലപാട് മയെപ്പടുത്തിയെങ്കിലും അങ്ങോട്ടുപോയി ചര്‍ച്ച വേണ്ടെന്നും അവരുടെ പ്രതികരണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കേണ്ടെന്നും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. നടപടിവിവരം മാധ്യമങ്ങളെ വ്യക്തതയോടെ അറിയിക്കുന്നതിൽ മുന്നണി കൺവീനർക്ക് വീഴ്ച സംഭവിച്ചെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
നേരത്തേ ഉണ്ടാക്കിയ ധാരണപ്രകാരം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചാൽ ജോസ് പക്ഷത്തിന് മുന്നണിയോഗത്തിൽ പെങ്കടുക്കാമെന്ന് ചെന്നിത്തല വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധെപ്പട്ട പ്രശ്നം പരിഹരിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് മനസ്സില്ലാ മനസ്സോടെ ജോസ് പക്ഷത്തെ യു.ഡി.എഫ് യോഗങ്ങളിൽനിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചത്. മുന്നണിയുടെ കെട്ടുറപ്പിനും വിശ്വാസ്യതക്കും ആവശ്യമാണെന്ന നിലയിലാണ് വേദനയോടെയാണെങ്കിലും മുന്നണി നേതാക്കൾ കൂടിയാലോചിച്ച് തീരുമാനമെടുത്തത്. ദൗർഭാഗ്യവശാൽ അവരെ പുറത്താക്കിയെന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്.
യു.ഡി.എഫിൽനിന്ന് ആരെയും പുറത്താക്കിയിട്ടില്ല. കേരള കോൺഗ്രസ് യു.ഡി.എഫിെൻറ അവിഭാജ്യ ഘടകമാണ്. മുന്നണി നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ എല്ലാ ഘടകകക്ഷികളും അംഗീകരിക്കേണ്ടത് ആവശ്യമാണ്. മുന്നണിയിൽ ഒരു കക്ഷിയോടും കോൺഗ്രസ് വല്യേട്ടൻ മനോഭാവം കാട്ടിയിട്ടിെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജിയില്ല, ചർച്ചയും -ജോസ് കെ. മാണി
കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് ജോസ്കെ. മാണി എം.പി. പാർട്ടി നിലപാടിൽ മാറ്റമില്ല. ചെയ്ത തെറ്റെന്താണെന്ന് യു.ഡി.എഫ് വ്യക്തമാക്കണം. ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോൾ രാഷ്ട്രീയ നിലപാടല്ല, സാങ്കേതിക തിരുത്തൽ മാത്രമാണ് യു.ഡി.എഫ് വരുത്തിയത്. രാഷ്ട്രീയ തിരുത്തലാണ് ഉണ്ടാകേണ്ടത്. യു.ഡി.എഫുമായി ഇനി ചർച്ചയില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെറ്റ് ചെയ്തിട്ടുെണ്ടങ്കിലല്ലേ തിരുത്തൽ വരുേത്തണ്ടതുള്ളൂ. ജില്ല പഞ്ചായത്തിലെ പ്രശ്നം പ്രാദേശികമാണ്. ഇതിെൻറ പേരിലാണ് നാലുപതിറ്റാണ്ടായി ഒപ്പമുള്ള പാർട്ടിയെ ഒറ്റ വാക്കുകൊണ്ട് പുറത്താക്കിയത്. ഒറ്റ രാത്രികൊണ്ട് കൂറുമാറിയയാൾക്ക് പ്രസിഡൻറ്സ്ഥാനം നൽകാൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.