പി.സി. ജോർജുമായി സീറ്റ് ധാരണ: യു.ഡി.എഫ് - കേരള ജനപക്ഷം ചർച്ചക്ക് സബ് കമ്മിറ്റി
text_fieldsതിരുവനന്തപുരം: അസംബ്ലി തെരഞ്ഞെടുപ്പിൽ ഐക്യമുന്നണിയുമായി സീറ്റുകൾ സംബന്ധിച്ച ധാരണയിലെത്തുന്നതിന് പി.സി. ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം സെക്കുലർ സബ് കമ്മിറ്റി രൂപവത്കരിച്ചു. പാർട്ടി ചെയർമാൻ ഇ.കെ. ഹസൻകുട്ടി, എസ്. ഭാസ്കര പിള്ള, പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, ഷൈജോ ഹസൻ, ഷോൺ ജോർജ് എന്നിവരാണ് കമ്മറ്റിയംഗങ്ങൾ. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പാർട്ടിയുടെ ജനപിന്തുണ പരിഗണിച്ച് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് പാർട്ടി കരുതുന്നത്. വാളയാർ പീഡനക്കേസിൽ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ സി.ബി.ഐയെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേസന്വേഷണം അട്ടിമറിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ ശക്തമായ ശിക്ഷണനടപടി സ്വീകരിക്കണം. യോഗം പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.