20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് ബാക്കി
text_fieldsതിരുവനന്തപുരം: കോൺഗ്രസിന്റ സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു. 20 സീറ്റുകളിലും യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സ്ഥാനാർഥികളായി. എൻ.ഡി.എയിൽ ബി.ജെ.പിയുടെ 12 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസിന് നൽകിയ നാല് സീറ്റ് ഉൾപ്പെടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കിയാണ്.
സുരേഷ് ഗോപിയെ മുൻനിർത്തിയുള്ള ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ കെ. മുരളീധരൻ എത്തിയതോടെ ഇക്കുറി സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം തൃശൂരിലാണ്. മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെ ജനകീയതയിലാണ് ഇവിടെ സി.പി.ഐ പ്രതീക്ഷ. രാഹുൽ ഗാന്ധി വയനാട്ടിൽ രണ്ടാമങ്കം വെട്ടുമ്പോൾ സി.പി.ഐ വനിതാ മുഖം ആനി രാജയാണ് എതിരാളി. തിരുവനന്തപുരത്ത് നാലാംവട്ടം ജനവിധി തേടുന്ന കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂരിനെ തളക്കാൻ 2005ൽ തിരുവനന്തപുരത്തുനിന്ന് ജയിച്ച മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് ഇറങ്ങുന്നത്. ത്രികോണ മത്സരത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ബി.ജെ.പിയുടെ മുഖം.
ആലപ്പുഴ തിരിച്ചുപിടിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ ഇറങ്ങുന്നു. തൃശൂരിലേക്ക് മാറിയ മുരളിക്ക് പകരക്കാരനായി വടകരയിൽ കെ.കെ. ശൈലജക്കെതിരെ കോൺഗ്രസിന്റെ യുവമുഖം ഷാഫി പറമ്പിലിന്റെ വരവാണ് പട്ടികയിലെ സർപ്രൈസ്. കണ്ണൂർ നിലനിർത്താൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇറങ്ങുന്നു. കോട്ടയത്ത് കേരള കോൺഗ്രസുകാരായ ഫ്രാൻസിസ് ജോർജ് (ജോസഫ് വിഭാഗം), തോമസ് ചാഴിക്കാടൻ (മാണി വിഭാഗം) എന്നിവർ തമ്മിലാണ് പോരാട്ടം.
തിരുവനന്തപുരം
- ശശി തരൂർ (കോൺ.)
- പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ)
- രാജീവ് ചന്ദ്രശേഖർ (ബി.ജെ.പി)
ആറ്റിങ്ങൽ
- അടൂർ പ്രകാശ് (കോൺ.)
- വി. ജോയ് (സി.പി.എം)
- വി. മുരളീധരൻ (ബി.ജെ.പി)
കൊല്ലം
- എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി)
- എം. മുകേഷ് (സി.പി.എം)
പത്തനംതിട്ട
- ആന്റോ ആന്റണി (കോൺ.)
- തോമസ് ഐസക് (സി.പി.എം)
- അനിൽ ആന്റണി (ബി.ജെ.പി)
മാവേലിക്കര
- കൊടിക്കുന്നിൽ സുരേഷ് (കോൺ.)
- സി.എ. അരുൺകുമാർ (സി.പി.ഐ)
ആലപ്പുഴ
- കെ.സി. വേണുഗോപാൽ (കോൺ.)
- എ.എം. ആരിഫ് (സി.പി.എം)
- ശോഭ സുരേന്ദ്രൻ (ബി.ജെ.പി)
കോട്ടയം
- ഫ്രാൻസിസ് ജോർജ് (കേരള കോൺ. ജോസഫ്)
- തോമസ് ചാഴികാടൻ (കേരള കോൺ. മാണി)
ഇടുക്കി
- ഡീൻ കുര്യാക്കോസ് (കോൺ.)
- ജോയ്സ് ജോർജ് (സി.പി.എം)
എറണാകുളം
- ഹൈബി ഈഡൻ (കോൺ.)
- കെ.ജെ. ഷൈൻ (സി.പി.എം)
ചാലക്കുടി
- ബെന്നി ബെഹനാൻ (കോൺ.)
- പ്രഫ. സി. രവീന്ദ്രനാഥ് (സി.പി.എം)
തൃശൂർ
- കെ. മുരളീധരൻ (കോൺ.)
- വി.എസ്. സുനിൽ കുമാർ (സി.പി.ഐ)
- സുരേഷ് ഗോപി (ബി.ജെ.പി)
ആലത്തൂർ
- രമ്യ ഹരിദാസ് (കോൺ.)
- കെ. രാധാകൃഷ്ണൻ (സി.പി.എം)
പാലക്കാട്
- വി.കെ. ശ്രീകണ്ഠൻ (കോൺ.)
- എ. വിജയരാഘവൻ (സി.പി.എം)
- സി. കൃഷ്ണകുമാർ (ബി.ജെ.പി)
പൊന്നാനി
- അബ്ദുസ്സമദ് സമദാനി (മുസ്ലിം ലീഗ്)
- കെ.എസ്. ഹംസ (സി.പി.എം)
- നിവേദിത സുബ്രഹ്മണ്യൻ (ബി.ജെ.പി)
മലപ്പുറം
- ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്)
- വി. വസീഫ് (സി.പി.എം)
- ഡോ. അബ്ദുൽ സലാം (ബി.ജെ.പി)
കോഴിക്കോട്
- എം.കെ. രാഘവൻ (കോൺ.)
- എളമരം കരീം (സി.പി.എം)
- എം.ടി. രമേശ് (ബി.ജെ.പി)
വയനാട്
- രാഹുൽ ഗാന്ധി (കോൺ.)
- ആനി രാജ (സി.പി.ഐ)
വടകര
- ഷാഫി പറമ്പിൽ (കോൺ.)
- കെ.കെ. ശൈലജ (സി.പി.എം)
- പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി)
കണ്ണൂർ
- കെ. സുധാകരൻ (കോൺ.)
- എം.വി. ജയരാജൻ (സി.പി.എം)
- സി. രഘുനാഥ് (ബി.ജെ.പി)
കാസർകോട്
- രാജ്മോഹൻ ഉണ്ണിത്താൻ (കോൺ.)
- എം.വി. ബാലകൃഷ്ണൻ (സി.പി.എം)
- എം.എൽ. അശ്വിനി (ബി.ജെ.പി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.