ഗ്രൂപ്പുപോരും വിമതശല്യവും; ഫലം കളമശ്ശേരിയിൽ യു.ഡി.എഫിന് സീറ്റ് നഷ്ടം
text_fieldsകളമശ്ശേരി: ഗ്രൂപ്പുപോരും വിമതശല്യവും കളമശ്ശേരിയിൽ യു.ഡി.എഫിന് ഒരു സീറ്റുകൂടി നഷ്ടമാക്കി. രണ്ട് അംഗത്തിെൻറ ഭൂരിപക്ഷത്തിൽ ഭരണത്തിലുള്ള യു.ഡി.എഫിന് ഈ വാർഡ് ജയിച്ചിരുന്നെങ്കിൽ ഒരുഭീഷണിയും കൂടാതെ ഭരണം തുടരാമായിരുന്നു.
സ്വതന്ത്രനായി മത്സരിച്ച ഷിബു സിദ്ദീഖിനായി കോൺഗ്രസിലെ ഒരുവിഭാഗം വോട്ട് മറിച്ചതാണ് പരാജയത്തിന് കാരണമെന്നാണ് ലീഗ് ആരോപണം. നഗരസഭ ചെയർപേഴ്സൻ വാർഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയില്ല. അതിനാൽ ചെയർപേഴ്സൻ സീമ കണ്ണനെ മാറ്റിനിർത്തണമെന്ന് ലീഗ് ടൗൺ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കെ.പി.സി.സി നിർവാഹകസമിതി അംഗം ജമാൽ മണക്കാടൻ യു.ഡി.എഫ് സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമം നടത്തി. വാർഡിൽ പ്രചാരണത്തിന് വരാൻ തയാറായ ഹൈബി ഈഡൻ എം.പിയെ വിലക്കിയതായും ലീഗ് ടൗൺപ്രസിഡൻറ് പി.എം.എ. ലത്തീഫും സെക്രട്ടറി പി.ഇ. അബുൽ റഹീമും പറഞ്ഞു.
അതേസമയം, എൽ.ഡി.എഫ് അംഗത്തിെൻറ വിജയത്തിന് ബി.ജെ.പി വോട്ട് മറിച്ചതായും ലീഗ് നേതാക്കൾ ആരോപിച്ചു. മുന്നണിവിരുദ്ധ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലീഗ് പ്രവർത്തകർ കളമശ്ശേരിയിൽ പ്രകടനം നടത്തി. ഒരു സീറ്റിൽകൂടി എൽ.ഡി.എഫ് വിജയിച്ചതോടെ എൽ.ഡി.എഫ്-20 യു.ഡി.എഫ്-21, ബി.ജെ.പി -ഒന്ന് എന്നതാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.