യു.ഡി.എഫ് പ്രകടനപത്രിക: കോഴിക്കോട്ട് പ്രമുഖരുടെ യോഗം
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കുന്നതിെൻറ ഭാഗമായി കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലെ വിവിധ മേഖലകളിലുള്ള പ്രത്യേക ക്ഷണിതാക്കളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബെന്നി ബഹനാെൻറ നേതൃത്വത്തിലെ സമിതിയാണ് യോഗം സംഘടിപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ നടന്ന യോഗത്തിൽ മത- സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, വ്യാപാര പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
എല്ലാവരെയും ഉൾക്കൊണ്ട് സമഗ്രമായ രൂപരേഖയായിരിക്കും യു.ഡി.എഫ് തയാറാക്കുന്ന പ്രകടനപത്രികയെന്ന് ബെന്നി ബഹനാൻ പറഞ്ഞു.
യു.ഡി.എഫിെൻറ പ്രകടനപത്രിക വാഗ്ദാനങ്ങളായി മാറില്ല. എല്ലാ മേഖലയിലുള്ളവരുമായും ആശയവിനിമയം നടത്തിയാണ് ഇതു തയാറാകുന്നത്. എല്ലാ പ്രദേശങ്ങളെയും പരിഗണിക്കും. കണ്ണൂരിൽ ആയിരുന്നു ആദ്യഘട്ട യോഗം നടന്നത്. അടുത്തത് പാലക്കാട്ടാണ്. ജനുവരി 21നകം എല്ലാ മേഖലയിലെയും യോഗം പൂർത്തിയാവും.
എഴുത്തുകാരൻ പി. സുരേന്ദ്രൻ, 'മാധ്യമം-മീഡിയവൺ' ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി മെഹബൂബ്, മതസംഘടന പ്രതിനിധികളായ ഹൂസൈൻ മടവൂർ, അബ്ദുറഹ്മാൻ പെരിങ്ങാടി, നാസർ ഫൈസി കൂടത്തായി, ഉമർ ഫൈസി മുക്കം തുടങ്ങിയവർ സംബന്ധിച്ചു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. പ്രവീൺ കുമാർ, ബാല നരായണൻ, എം.എ. റസാഖ് മാസ്റ്റർ, ഉമർ പാണ്ഡികശാല, സി.എൻ. വിജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.