യു.ഡി.എഫ് യോഗം ഇന്ന്; മദ്യനയം പ്രധാന ചർച്ചയാകും
text_fieldsതിരുവനന്തപുരം: സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം അതായിരിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രതിപക്ഷ നേതാവിെൻറ ഔദ്യോഗിക വസതിയിലാണ് യു.ഡി.എഫ് യോഗം. മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപംനല്‍കും.
പാതയോര ബാർ വിഷയവും മദ്യശാലകള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തുകളുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയ സർക്കാർ നടപടിയും ചര്‍ച്ചചെയ്യും. ഇടതുമുന്നണിയുടെ പുതിയ മദ്യനയമായിരിക്കും പ്രധാനമായും ചര്‍ച്ചചെയ്യുക. മദ്യവിഷയം ഇടതുസര്‍ക്കാറിനെതിരെ പ്രധാന പ്രചാരണായുധമാക്കണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടാവില്ല. അതിനാൽ ബാറുകള്‍ക്ക് വീണ്ടും ലൈസന്‍സ് നല്‍കാനുള്ള ഇടതുമുന്നണി തീരുമാനത്തിനെതിരെ ശക്തമായ പ്രചാരണ- പരിപാടികള്‍ക്കും സമരപരമ്പരക്കും ആയിരിക്കും യു.ഡി.എഫ് രൂപംനല്‍കുക. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ തന്ത്രങ്ങളും ആവിഷ്കരിക്കും. പ്രശ്നത്തിൽ മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നുള്ള ശക്തമായ പിന്തുണ കിട്ടുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിെൻറ പ്രതീക്ഷ. ഇൗ പിന്തുണ ഉറപ്പിച്ച് താഴെ തട്ടുമുതല്‍ സർക്കാറിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ക്ക് പദ്ധതി തയാറാക്കും.
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും തയാറാകും. പുതിയ മദ്യനയത്തിന് പിന്നിൽ ബാറുടമകളുമായി വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ആേരാപണവും യു.ഡി.എഫ് ഉയർത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.