Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2019 12:11 AM IST Updated On
date_range 14 May 2019 12:11 AM ISTവോട്ടർ പട്ടിക വെട്ടിനിരത്തൽ അറിയാതിരുന്നത് വീഴ്ച –യു.ഡി.എഫ്
text_fieldsbookmark_border
തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍നിന്ന് ലക്ഷക്കണക്കിന് പേരുകള്‍ വെട്ടിമാറ്റി യത് അറിയാതിരുന്നത് സംഘടനാ വീഴ്ചയാണെന്ന് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം. പട്ടിക പ രിശോധിക്കാനും പേരുചേര്‍ക്കാനും സജീവമായിരുെന്നന്ന് പറഞ്ഞ പ്രവര്‍ത്തകര്‍ ഇക്കാര് യം അറിഞ്ഞില്ലെന്ന് പറയുന്നത് വന്‍ വീഴ്ചയാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതു പാഠമായി കണ ്ട് ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകണം. പേരു നീക്കപ്പെട്ടവരെകൊണ്ട് പരാതി ന ല്‍കുന്നതിനും ധാരണയായി. കള്ളവോട്ട് തടയുന്നതില്‍ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്ക ാറാം മീണക്ക് പൂർണ പിന്തുണ നല്‍കാനും തീരുമാനിച്ചു. അതേസമയം, എല്ലാ കാര്യത്തിനും അദ്ദേഹത്തെ പിന്തുണക്കേണ്ടതില്ല. കള്ളവോട്ട് ഉള്‍പ്പെടെ കാര്യങ്ങളില്‍ നേരത്തേ നൽകിയ പരാതികളിൽ പലതും മീണ അവഗണിച്ചു. അതുകൊണ്ട്, കള്ളവോട്ട് വിഷയത്തിലൊഴികെയുള്ളവയില് ആലോചിച്ച് മാത്രം പിന്തുണച്ചാല്‍ മതിയെന്നാണ് തീരുമാനം.
20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് യോഗം വിലയിരുത്തി; എന്തായാലും 18-19 സീറ്റ് ഉറപ്പ്. പാലക്കാട് മാത്രമാണ് സംശയമുണ്ടായിരുന്നത്. അവസാനഘട്ടത്തില്‍ അവിടെയും യു.ഡി.എഫിന് അനുകൂലമായി. കേന്ദ്ര-സംസ്ഥാന സര്ക്കാറുകേളാടുള്ള പ്രതിഷേധത്തിെൻറ ഭാഗമായി ജനങ്ങളുടെ ഒഴുക്കാണ് ഉണ്ടായത്. ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി. പല മണ്ഡലങ്ങളിലും സി.പി.എം അനുഭാവികൾ യു.ഡി.എഫിന് വോട്ടുചെയ്തെന്നും യോഗം വിലയിരുത്തി.
വടകര, കൊല്ലം മണ്ഡലങ്ങളില്‍ സി.പി.എം വ്യാപകമായി യു.ഡി.എഫ് സ്ഥാനാർഥികള്‍ക്ക് വോട്ടുചെയ്തതായി കെ. മുരളീധരനും എന്‍.കെ. പ്രേമചന്ദ്രനും പറഞ്ഞു. പ്രളയാനന്തരകേരളത്തിെൻറ സ്ഥിതി ചൂണ്ടിക്കാട്ടി പ്രക്ഷോഭരംഗത്തിറങ്ങാനും തീരുമാനിച്ചു. കുന്നത്തുനാട് ഭൂമിതട്ടിപ്പ് കേസില്‍ നിലംനികത്തൽ ഉത്തരവ് റദ്ദാക്കാതെ യു.ഡി.എഫ് പിന്മാറേെണ്ടന്നും തീരുമാനിച്ചു. കെ.എം. മാണിയുടെ നിര്യാണ ശേഷമുള്ള ആദ്യ േയാഗം അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. എന്നാൽ, കേരള കോൺഗ്രസിലെ പുതിയ സംഭവ വികാസങ്ങൾ യോഗത്തിെൻറ ശ്രദ്ധയിൽ െകാണ്ടുവന്നില്ല. പി.ജെ. ജോസഫും ജോസ് കെ. മാണി എം.പിയും മോൻസ് ജോസഫും യോഗത്തിലുണ്ടായിരുന്നു.
20 ഇടത്തും ജയസാധ്യതയെന്ന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇരുപത് സീറ്റിൽ ഇരുപതിലും ജയിക്കുന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളതെന്ന് യു.ഡി.എഫ് യോഗം. തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇന്നലെ രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് യു.ഡി.എഫ് യോഗം ചേര്‍ന്നത്.മോദി, പിണറായി സര്‍ക്കാറുകള്‍ക്കെതിരായ വികാരവും കേരളത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട രാഹുല്‍ ഗാന്ധി തരംഗവും യു.ഡി.എഫിന് ഗുണകരമായെന്ന് യോഗം വിലയിരുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മോദി അധികാരത്തില്‍നിന്ന് പോകുമെന്നും മതേതരസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നുമാണ് വിലയിരുത്തൽ. സംസ്ഥാനത്തിന് സാമ്പത്തികഭാരം അടിച്ചേല്പിക്കുന്നതാണ് മസാല ബോണ്ട്. ഇതിലൂടെ 2150 സമാഹരിക്കുമ്പോള്‍ കേരളം സമ്പൂര്‍ണ കടക്കെണിയിലാകും. ലാവലിന്‍ കമ്പനിയെ സഹായിക്കാനാണ് മസാല ബോണ്ട് ഇറക്കിയത്. ലാവലിനെ മണിയടിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ലണ്ടനില്‍ പോയത്.
പ്രളയാനന്തരപ്രവര്‍ത്തനങ്ങള്‍ ഒന്നും കേരളത്തില്‍ നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ ലഭിച്ച 4000 കോടി രൂപ ചെലവഴിക്കാതെയാണ് മസാല ബോണ്ടിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി കൊട്ടിഗ്ഘോഷിച്ച് നടത്തുന്ന വിദേശയാത്രകളിലൂടെയും ഗള്‍ഫ് സന്ദര്‍ശനത്തിലൂടെയും എത്ര രൂപയാണ് പ്രളയ ദുരിതാശ്വാസത്തിനായി ലഭിച്ചതെന്ന് പറയണം. കിട്ടിയ പണം പോലും ചെലവഴിക്കാതെ പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാക്കാനേ സാധിക്കൂ. ഈ സാഹചര്യത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ പാടില്ല. സംസ്ഥാനത്തിെൻറ സാമ്പത്തികരംഗം കുത്തഴിഞ്ഞുകിടക്കുകയാണ്. കേരളം സാമ്പത്തികദാരിദ്ര്യത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story