സ്വാശ്രയ വിഷയത്തില്‍ സമരവുമായി മുന്നോട്ട് -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ നടപടികള്‍ അനിശ്ചിതമായി തടസപ്പെടുത്താന്‍ യു.ഡി.എഫിന് ആഗ്രഹമില്ല. സര്‍ക്കാറിന്‍റെ തെറ്റായ നടപടികള്‍ തുറന്നു കാട്ടാനുള്ള പ്രതിപക്ഷത്തിന്‍റെ അവസരമാണ് ഇതുവഴി നഷ്ടമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ നടപടികൾ ബഹിഷ്‌കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. അതുകൊണ്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുന്നതും എം.എൽ.എമാർ കവാടത്തിൽ നിരാഹാര സമരം അനുഷ്ഠിക്കുന്നതും. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. പ്രശ്‌നത്തില്‍ സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സ്വാശ്രയ മാനേജ്‌മെന്‍റുകളോട് ഫീസ് കുറക്കാന്‍ ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍, ഫീസ് കുറക്കാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. പ്രശ്‌നത്തിലെ ഭാവി നടപടികള്‍ യു.ഡി.എഫ് യോഗത്തില്‍ ആലോചിച്ച ശേഷം കൈക്കൊള്ളും. പരിയാരം മെഡിക്കല്‍ കോളജില്‍ എന്നും കുറഞ്ഞ ഫീസാണ് വാങ്ങിയിരുന്നത്. ഇതിനെ ഇടതു സര്‍ക്കാറിന്‍റെ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.