എം.എല്‍.എമാർ ക്ഷീണിതർ; നിരാഹാര സമരം തുടരാൻ യു.ഡി.എഫ് തീരുമാനം
text_fieldsതിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ നിയമസഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. എം.എല്‍.എമാര്‍ ക്ഷീണിതരാണെങ്കിലും നിരാഹാര സമരം തുടരാനാണ് തീരുമാനം. സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും യു.ഡി.എഫിന്‍െറ നേതൃത്വത്തില്‍ ഇന്നു ധർണ സംഘടിപ്പിക്കും. അതേസമയം, സമരക്കാരോട് മൃദുസമീപനം വേണ്ടെന്നും എം.എൽ.എമാർ സ്വയം നിരാഹാര സമരം അവസാനിപ്പിക്കട്ടേ എന്നുമാണ് പിണറായി സർക്കാറിന്‍റെ നിലപാട്.
വരും ദിവസങ്ങളിലും നിരാഹാരസമരം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭാ സമ്മേളനമില്ലെങ്കിലും സമരം സഭാകവാടത്തില്‍ തന്നെ തുടരും. നേരത്തേ ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നെങ്കിലും വേദി മാറ്റേണ്ടെന്ന് വെള്ളിയാഴ്ച തീരുമാനിക്കുകയായിരുന്നു. നിരാഹാരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചിച്ച് ഉപവാസമനുഷ്ഠിച്ച ലീഗ് എം.എല്‍.എമാരായ കെ.എം. ഷാജിക്കും പി. ഷംസുദ്ദീനും പകരം ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ ബുധനാഴ്ച ഉപവാസമേറ്റെടുത്തു.
ഇതിനിടെ വെള്ളിയാഴ്ച സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിരാഹാരമിരിക്കുന്നവരെ സന്ദര്‍ശിച്ചു. എം.എല്‍.എമാരെ ഹസ്തദാനം ചെയ്ത വി.എസ്, കൈയുയര്‍ത്തി അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും സമരക്കാരെ സന്ദര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.