പിൻവാതിൽ നിയമനങ്ങൾക്കെതിരെ യു.ഡി.എഫ് സമരം ഡിസംബർ എട്ടിന്; സെക്രട്ടേറിയറ്റിനും കലക്ടറേറ്റുകൾക്കും മുന്നിൽ ധർണ
text_fieldsതിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെയും മേയറുടെ രാജി ആവശ്യപ്പെട്ടും യു.ഡി.എഫ് സമരത്തിന്. ഡിസംബർ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല കലക്ടറേറ്റുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
പി.എസ്.സിെയയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കിയാണ് നിയമനങ്ങൾ. രണ്ടു ലക്ഷത്തിലധികം സി.പി.എം പ്രവർത്തകരെയും അനുഭാവികളെയും സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റിയിട്ടുണ്ട്. കേരളത്തിലെ മുഴുവൻ അനധികൃത നിയമനങ്ങളും പുനഃപരിശോധിക്കണം.
തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ ഒന്നാം നമ്പർ ശത്രുവാണ് പിണറായി വിജയനെന്നും സി.പി.എമ്മിന്‍റെ പാർട്ടിക്ഷേമ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.