സെക്രട്ടേറിയറ്റിന് മുന്നിൽ വാക്കേറ്റം; പ്രതിഷേധവുമായി ജീവനക്കാരി
text_fieldsയു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തെതുടർന്ന് പൊലീസ്
ബാരിക്കേഡ് വെച്ച് തടഞ്ഞ വിടവിലൂടെ സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച
ഉദ്യോഗസ്ഥയെ തടയുന്ന സമരക്കാർ
തിരുവനന്തപുരം: യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വാക്കേറ്റം. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞതാണ് വാക്കേറ്റത്തിനിടയാക്കിയത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഒരു ജീവനക്കാരി പ്രതിഷേധക്കാരോട് കയർത്തതും എന്തുവന്നാലും ജോലിക്ക് കയറുമെന്ന് പറഞ്ഞതും വാക്കേറ്റത്തിന് കാരണമായി. പ്രസ്ക്ലബിന് മുന്നിൽ വെച്ചിരുന്ന ബാരിക്കേഡിന് ഇടയിലൂടെ ജീവനക്കാരെ സെക്രട്ടേറിയറ്റിലേക്ക് കടത്തിവിടാൻ പൊലീസ് ശ്രമിച്ചതും സംഘർഷത്തിന് കാരണമായി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും നടന്നു.
നേരത്തേ വാൻറോസ് ജങ്ഷൻ വഴി കന്റോൺമെന്റ് ഗേറ്റിലേക്ക് പ്രവേശം അനുവദിച്ചിരുന്നു. കൂടുതൽ ജീവനക്കാർ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിച്ചതോടെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. നാലായിരത്തിലേറെ ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ മൂവായിരിത്തിലധികം ജീവനക്കാർ ജോലിക്ക് ഹാജരായി. ബാക്കിയുള്ളവർക്ക് പ്രവേശിക്കാനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.