നവകേരള സദസ്സിന് പണം നൽകില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ
text_fieldsതിരുവനന്തപുരം: സർക്കാറിന്റെ നവകേരള സദസ്സിന് പണം നൽകില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. പരിപാടിക്കായി തനത് ഫണ്ടിൽ നിന്നും പണം ചെലവിടാമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സംഘാടകർ ആവശ്യപ്പെടുന്ന മുറക്ക് പണം നൽകാമെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ഇത് അംഗീകരിക്കില്ലെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യു.ഡി.എഫ് കൺവീനർ ഇന്ന് തന്നെ നടത്തുമെന്നാണ് അറിയുന്നത്.
നവകേരളാ സദസ്സ് സംഘടിപ്പിക്കുന്നതിനും പ്രചാരണത്തിനുമായി അതത് സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറിക്കിയ ഉത്തരവില്‍ പറയുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് അമ്പതിനായിരം രൂപ വരേയും, മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഒരു ലക്ഷം രൂപ വരേയും ചെലവിടാം. കോര്‍പ്പറേഷനുകള്‍ക്ക് രണ്ട് ലക്ഷം രൂപയും,ജില്ലാ പഞ്ചായത്തുകള്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് ചെലവിടാവുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതിക്കോ, സെക്രട്ടിമാര്‍ക്കോ ഇതിന് അനുമതി നല്‍കാമെന്ന് ഉത്തരവില്‍ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഉള്‍പ്പെടുന്ന ഏത് നിയോജക മണ്ഡലത്തിലും പണം ചെലവഴിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.