യു.ഡി.എഫ്- എസ്.ഡി.പി.െഎ- ആർ.എസ്.എസ് കൂട്ടുകെട്ട് – കോടിയേരി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പരാജയപ്പെടുത ്താൻ യു.ഡി.എഫ്-എസ്.ഡി.പി.െഎ- ആർ.എസ്.എസ് വിശാല കൂട്ടുകെട്ട് രൂപപ്പെട്ടുവരുന്നെന് ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒമ്പത് തെരഞ്ഞെടുപ്പിൽ നാലെണ് ണത്തിൽ മാത്രം വിജയിച്ച കെ. മുരളീധരൻ വടകര വരുന്നതിൽ സി.പി.എമ്മിന് യാെതാരു പ്രശ്നവുമില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
എസ്.ഡി.പി.െഎയുമായി മുന്നണി ഉണ്ടാക്കാൻ ലീഗിനെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയത്. അഞ്ച് മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർഥികളെ നിർത്തി യു.ഡി.എഫിനെ സഹായിക്കാൻ ആർ.എസ്.എസ് നിർദേശം നൽകി. പ്രത്യുപകാരമായി കുമ്മനം രാജശേഖരനെ സഹായിക്കാനാണ് പദ്ധതി.
എ.ഡി.എ സ്ഥാനാർഥി പട്ടിക വരുേമ്പാൾ കാര്യങ്ങൾ മനസ്സിലാവും. മന്ത്രിയായി ഇരുന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തോറ്റ കേരളത്തിലെ ഒരേയൊരു നേതാവ് മുരളീധരനാണ്. കോഴിക്കോട്, വയനാട്, തൃശൂർ പാർലമെൻറ് തെരഞ്ഞെടുപ്പിൽ തോറ്റു.- കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.