Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിൻ സി.പി.എമ്മിന്റെ...

സരിൻ സി.പി.എമ്മിന്റെ രാഷ്ട്രീയ ഗതികേട്​; അടവ് നയമല്ല, അടിയറവ് -യു.ഡി.എഫ്

text_fields
bookmark_border
സരിൻ സി.പി.എമ്മിന്റെ രാഷ്ട്രീയ ഗതികേട്​; അടവ് നയമല്ല, അടിയറവ് -യു.ഡി.എഫ്
cancel

തിരുവനന്തപുരം: പാലക്കാട്​ ഉപതെരഞ്ഞെടുപ്പിൽ പി. സരിനെ സ്ഥാനാർഥിയാക്കിയത്​ സി.പി.എമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന്​ യു.ഡി.എഫ്. അധികാരമോഹിയും അവസരവാദിയുമായ ഒരാളെ സ്ഥാനാർഥിയാക്കിയ നടപടി പാലക്കാട് ബി.ജെ.പിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയമാണെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ പറഞ്ഞു.

സരിൻ വന്നതോടെ സി.പി.എം ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരിക്കുകയാണ്​. സി.പി.എമ്മിന്‍റേത്​ അടവ് നയമല്ല, അടിയറവാണ്​. ദുര്‍ബലനായ ഒരാളെ സ്ഥാനാർഥിയാക്കിയതുവഴി മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായി. സിപിഎമ്മില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണോ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയയാളെ സ്ഥാനാർഥിയാക്കുന്നതെന്ന്​ നേതൃത്വം വ്യക്തമാക്കണം.

സി.പി.എമ്മില്‍ അവസരം കുറഞ്ഞാല്‍ സരിന്‍ അവിടെ ഉണ്ടാകുമോയെന്ന്​ കാത്തിരുന്ന്​ കാണാം. കോണ്‍ഗ്രസില്‍ ഒരു കോക്കസുമില്ല. പിണറായി വിജയനും പി. ശശിയും എ.ഡി.ജിപി അജിത് കുമാറും അടങ്ങുന്ന കോക്കസാണ് സി.പി.എമ്മിനെ നയിക്കുന്നതെന്ന് ഇത്രയും നാള്‍ പറഞ്ഞിരുന്ന സരിന്‍ ഇപ്പോള്‍ സി.പി.എമ്മിനെ സുഖിപ്പിക്കാനാണ് കോക്കസ് ആരോപണം കോണ്‍ഗ്രസിനെതിരെ തിരിക്കുന്നതെന്നും ഹസന്‍ ​പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFP Sarin
News Summary - UDF statement against P Sarin
Next Story