യു.ഡി.എഫ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം- കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പരിഹാരം കാണുകയും ചെയ്‌ത ഇടതുപക്ഷ മുന്നണിക്ക് ജനങ്ങള്‍ നല്‍കിയ പ്രതിഫലമാണ് ഈ വിജയം. എല്ലാ വെല്ലുവിളികളെയും നേരിട്ട് പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കുമായി ഈ വിജയം സമര്‍പ്പിക്കുന്നുവെന്നും എം എന്‍ സ്‌മാരകത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ കാനം പറഞ്ഞു.
യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നു അവര്‍ ഇനിയെങ്കിലും മനസിലാക്കണം. പ്രതിപക്ഷം പ്രചരിപ്പിച്ച അപവാദങ്ങള്‍ക്കും അഴിച്ചുവിട്ട നുണ പ്രചാരണങ്ങള്‍ക്കും ജനങ്ങള്‍ ഒരു വിലയും കല്‍പ്പിച്ചില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള നിരന്തരമായ അവഗണനക്കെതിരായ പ്രതിഫലനം കൂടിയാണ് വൻവിജയം. 35 സീറ്റു ലഭിച്ചാല്‍ കേരളം ഭരിക്കുമെന്നു സ്വപ്നം കാണുന്നതിന് മര്യാദവേണ്ടേ? കേന്ദ്രം ഭരിക്കുന്ന കക്ഷി കേരളത്തില്‍ സംപൂജ്യരായ കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.