സര്‍ക്കാരുകള്‍ക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കും - തങ്കച്ചന്
text_fieldsകൊച്ചി : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് കണ് വീനര് പി.പി.തങ്കച്ചന് കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇതിെൻറ ഭാഗമായി വ്യാഴാഴ്ച 14 ജില്ലകളില്‍ രാപകല്‍ സമരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ പത്തിനു ആരംഭിക്കുന്ന സമരം വെള്ളിയാഴ്ച രാവിലെ പത്തിനു സമാപിക്കും. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
ഇന്ധന വിലവര്‍ദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തുടങ്ങിയവ പിന് വലിക്കുക, മദ്യനയത്തിലെ ഇളവുകള്‍ പിന് വലിക്കുക, സ്വാശ്രയ വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പിന് വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്ന് വരെ പ്രതിപക്ഷ നേതാവ് പടയോരുക്കം നടത്തും. എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്ര എത്തിച്ചേരും. ഒരു നിവൃത്തിയില്ലാത്തതിനാലാണു ഈ മാസം 13 നു ഹര്‍ത്താല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.