31 വരെ യു.ഡി.എഫ് സമരങ്ങൾ മാറ്റി
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂലൈ 31 വരെ പ്രഖ്യാപിച്ചിരുന്ന സമരപരിപാടികൾ കോവിഡ് വ്യാപനത്തിെൻറയും ഹൈകോടതി വിധിയുടെയും പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി അറിയിച്ചു. വിദ്യാർഥി-യുവജന സംഘടനകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിന് സമീപമുള്ള വിവാദ ഫ്ലാറ്റുമായി മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസർ ജയകുമാറിന് ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ അദ്ദേഹത്തിെൻറ പങ്കും അന്വേഷിക്കണമെന്നും ബെന്നി ബഹനാൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്പ്രിൻക്ലർ ഇടപാട് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ രാജീവ് സദാനന്ദനെ ഉപദേഷ്ടാവായി നിയമിച്ചതും സംശയാസ്പദമാണ്.
സ്വപ്ന വിളിച്ചാൽ ഓടിചെല്ലേണ്ടയാളല്ല മന്ത്രി. മറ്റൊരു രാജ്യത്തിെൻറ പതാക ആലേഖനം ചെയ്ത കിറ്റ് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ വിതരണം ചെയ്തത് ഗുരുതര ചട്ടലംഘനമാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.