വടകരയില്‍ യു.ഡി.എഫ് ആര്.എം.പി.െഎക്കൊപ്പം; സ്ഥാനാര്‍ഥി കെ.കെ. രമയോ, എന്‍. വേണുവോ?
text_fieldsവടകര: നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് പിന്തുണ ആര്.എം.പി.ഐക്കു തന്നെ. എന്നാല്‍, സ്ഥാനാര്‍ഥിയാരെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചേക്കും.
നിലവില്‍ ആര്.എം.പി.ഐ കേന്ദ്രകമ്മിറ്റി അംഗം കെ.കെ. രമ, സംസ്ഥാന സെക്രട്ടറി എന്‍. വേണു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എന്നാല്‍, രമയെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് നേരത്തേ തന്നെ, രമ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രമ തന്നെ സ്ഥാനാര്‍ഥിയാവണമെന്ന പിടിവാശിയില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ടു പോയിരിക്കുകയാണ്.
വടകര കോണ്‍ഗ്രസ് മത്സരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, മണ്ഡലം പിടിച്ചെടുക്കാന്‍ ആര്.എം.പി.ഐക്കാണ് കഴിയുകയെന്ന് രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ആര്.എം.പി.ഐക്ക് അനുകൂലമാണ് വടകരയെന്ന് എ.ഐ.സി.സി. നടത്തിയ സര്‍വേ വിലയിരുത്തിയതായും പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ, വടകര കേന്ദ്രീകരിച്ച് കെ. മുരളീധരന് എം.പി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ആര്.എം.പി.ഐ നേതൃത്വവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
ഇതിെൻറ തുടര്‍ച്ചയായാണ് പിന്തുണ നല്‍കാനുള്ള തീരുമാനം. ഒഞ്ചിയം ഏരിയയില്‍ ആര്.എം.പി.ഐ രൂപവത്കരിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫിന് പഞ്ചായത്തുതലത്തിൽ മേൽക്കൈ നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്, നേട്ടമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്.എം.പി.ഐ തനിച്ചാണ് വടകരയില്‍ മത്സരിച്ചത്. രമയായിരുന്നു സ്ഥാനാർഥി. 20,504 വോട്ടുകളാണന്ന് നേടിയത്. ആര്.എം.പി.ഐക്കുനല്കുന്ന പിന്തുണ ജില്ലയിലെ അഞ്ചിലേറെ നിയോജക മണ്ഡലങ്ങളിലെങ്കിലും ഗുണംചെയ്യുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.