സംസ്ഥാന സർക്കാറിനെയും ഉന്നമിട്ട് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: പൗരത്വഭേദഗതി നിയമം വിഷയത്തില്‍ കേന്ദ്രസർക്കാറിനൊപ്പം സംസ്ഥാന സർക്കാറിനെയും ഉന്നമിട്ട് യു.ഡി.എഫ്. മുന്നണി യോഗത്തിലെ തീരുമാനപ്രകാരമാണ് ഇരു സ ർക്കാറുകളെയും ഒരേസമയം കടന്നാക്രമിക്കാൻ തുടങ്ങിയത്. നിയമ ഭേദഗതിയെ േനരിടുന്ന തിെൻറ മുൻനിരയിൽ തങ്ങളാണെന്ന് വരുത്താൻ സി.പി.എമ്മും സർക്കാറും നടത്തുന്ന നീക്കം രാ ഷ്ട്രീയമായി അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞാണ് യു.ഡി.എഫിെൻറ നീക്കം.
നിയമ ഭേദഗതിയുടെ പേരിൽ കേന്ദ്രസർക്കാറിനെതിരെ ശക്തമായ പ്രചാരണം നടത്തുന്നതിനൊപ്പം, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് ശ്രമം.
മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു. പൗരത്വഭേദഗതി നിയമം വിഷയത്തിൽ കേന്ദ്രസർക്കാറിനെ പിന്തുണക്കുന്ന ഗവർണർക്കെതിരെ വേണ്ടവിധം പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാകാതെ ഒളിച്ചുകളി നടത്തുന്നുവെന്നാണ് ആരോപണം. പൗരത്വഭേദഗതി നിയമത്തിനുശേഷം ശക്തമായ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കാതെ ന്യൂനപക്ഷ വോട്ടില്‍ കണ്ണുംനട്ടുള്ള വഴിപാട് സമരങ്ങള്‍ മാത്രമാണ് സി.പി.എം നടത്തിയതെന്ന ആക്ഷേപവും യു.ഡി.എഫ് ഉന്നയിക്കുന്നു.
നിയമസഭ വിളിച്ച് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് യു.ഡി.എഫ് ആണ്. എന്നാൽ, സഭ സമ്മേളിച്ച് പ്രമേയം പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ മാതൃകയാക്കണമെന്ന് ആവശ്യെപ്പട്ട് 11 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. പൗരത്വ വിഷയത്തിൽ മുൻനിരയിൽ തങ്ങളാണെന്ന് വരുത്താനുള്ള സി.പി.എം നീക്കത്തിെൻറ ഭാഗമാണ് തങ്ങളുടെ മുഖ്യമന്ത്രിമാർക്ക് ഉൾപ്പെടെ കത്തയച്ച പിണറായിയുടെ നടപടിയെന്ന് കോൺഗ്രസ് സംശയിക്കുന്നു.
ഇൗ സാഹചര്യത്തിലാണ് ഗവർണറോട് കാട്ടുന്ന മൃദുത്വം മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് ആയുധമാക്കിയത്. പൗരത്വ വിഷയത്തിൽ ഒരേനിലപാടാണ് ഉള്ളതെങ്കിലും ന്യൂനപക്ഷങ്ങളെ സ്വന്തം ചേരിയിൽ ഉറപ്പിച്ച് നിർത്താനുള്ള ജാഗ്രത കോൺഗ്രസും സി.പി.എമ്മും പുലർത്തുന്നുണ്ട്. അതിനാലാണ് ഇൗ വിഷയത്തിലെ നേതൃത്വം മറുപക്ഷത്തിന് വിട്ടുകൊടുക്കാൻ ഇരുപക്ഷവും മടിക്കുന്നത്. മറിച്ചായാൽ രാഷ്ട്രീയമായി േദാഷകരമാകുമെന്ന് ഇരുകൂട്ടരും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.