മധ്യകേരളം ലക്ഷ്യമിട്ട് യു.ഡി.എഫ്; പിടിമുറുക്കിയില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നേതൃത്വം
text_fieldsകോട്ടയം: മധ്യകേരളം ലക്ഷ്യമിട്ട് യു.ഡി.എഫ്. േകാട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പരമാവധി സീറ്റുകളിൽ വിജയിക്കണമെന്ന എ.ഐ.സി.സി സർവേ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നീക്കം. അഞ്ചുജില്ലയിലെ 42 സീറ്റിൽ ജയസാധ്യതക്കായിരിക്കണം മുൻഗണനയെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യകേരളത്തിൽ പിടിമുറുക്കിയില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ച മണ്ഡലങ്ങളിൽ അവർ ആത്മവിശ്വാസത്തിലാണ്. ജോസ് വിഭാഗത്തിെൻറ സാന്നിധ്യവും തദ്ദേശ വിജയവും ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. ഇടതു മുന്നണി ജയസാധ്യതക്ക് മുൻഗണന നൽകി മത്സരിച്ചവരെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനാൽ സ്ഥാനാർഥി നിർണയത്തിൽ ജാഗ്രത വേണം. റാന്നി, കോന്നി, ആറന്മുള എന്നിവ ഉദാഹരണം. ജോസ് വിഭാഗത്തിെൻറ സിറ്റിങ് സീറ്റുകളിൽ പലതും ഇത്തവണ ഇടതുമുന്നണി അവർക്ക് തന്നെ നൽകുന്നതും യു.ഡി.എഫിന് വെല്ലുവിളിയാകുമെന്ന് റിപ്പോർട്ട് പറയുന്നു.
ജോസഫ് വിഭാഗത്തിനടക്കം ജയസാധ്യത നോക്കിമാത്രം സീറ്റ് നൽകാനാണ് തീരുമാനം. ഒമ്പത് സീറ്റിൽ കൂടുതൽ നൽകാൻ കഴിയിെല്ലന്ന് കഴിഞ്ഞദിവസത്തെ ചർച്ചയിലും കോൺഗ്രസ് നേതൃത്വം ജോസഫിനെ അറിയിച്ചു. അതിനിടെ കോട്ടയത്ത് ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും കോൺഗ്രസ് ഏറ്റെടുത്തേക്കും. പകരം മൂവാറ്റുപുഴ ജോസഫിന് നല്‍കും.
ഏറ്റുമാനൂരും പരിഗണനയിലാണ്. മൂവാറ്റുപുഴ ജോസഫിന് നൽകിയാൽ അവിടെ ജോണി നെല്ലൂരിനെയും ചങ്ങനാശ്ശേരിയിൽ കെ.സി. ജോസഫ് അല്ലെങ്കിൽ ജോസഫ് വാഴക്കൻ എന്നിവരെയും മത്സരിപ്പിക്കാനാണ് നീക്കം.
ജയസാധ്യതയുള്ള കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ സീറ്റുകൾ കേരള കോണ്‍ഗ്രസിന് നൽകുേമ്പാൾ സ്ഥാനാർഥികളുടെ ജയസാധ്യത വിലയിരുത്തും. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിനു കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയിലും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നിലപാടിൽ ജോസഫ് വിഭാഗം കടുത്ത അതൃപ്തിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.