മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന ആയുധമാക്കാൻ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: കോൺഗ്രസിെൻറ ആഭ്യന്തരകാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടുെന്നന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന ആയുധമാക്കാൻ യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ ലക്ഷ്യം വർഗീയചേരിതിരിവാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങിയതിനു പിന്നാലെ മുസ്ലിം സംഘടനകളും പ്രതികരണവുമായെത്തി.
പ്രസ്താവനയിലെ അപകടം പൊതുസമൂഹത്തിൽ തുറന്നുകാട്ടി പിന്തുണ ഉറപ്പാക്കാൻ യു.ഡി.എഫ് ശ്രമിക്കുേമ്പാൾ, തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭാവിഭാഗങ്ങളിൽനിന്ന് ലഭിച്ച പിന്തുണ നിയമസഭതെരെഞ്ഞടുപ്പിലും ഉറപ്പാക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. വർഗീയചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. അതിനാലാണ് ഉടനടി യു.ഡി.എഫിെൻറ ഉന്നത നേതൃത്വം രംഗത്തിറങ്ങിയത്.
പിന്നാലെ അടുത്തകാലത്തായി സി.പി.എം അനുകൂല സമീപനം സ്വീകരിക്കുന്ന പ്രമുഖ മുസ്ലിം സംഘടനയായ സമസ്തയും രംഗത്തുവന്നു. പൊതുവെ ലീഗിനെ പിന്തുണച്ചുവന്ന അവർ പൗരത്വ ഭേദഗതി നിയമത്തിൽ ഉള്‍പ്പെടെ സി.പി.എം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
അതിൽനിന്ന് സി.പി.എമ്മിനെ വിമര്‍ശിക്കുന്ന തരത്തിലേക്ക് മാറിയത് യു.ഡി.എഫിന്, പ്രത്യേകിച്ച് ലീഗിന് ആശ്വാസം നൽകുന്നു.ലീഗിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മുഖ്യമന്ത്രിയെ പിന്താങ്ങി ബി.ജെ.പിയും രംഗത്തുവന്നിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇരുതലമൂർച്ചയുള്ള വാളായിരിക്കുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടി മുൻനിർത്തി നേതൃതല പുനഃസംഘടന നടപ്പാക്കുംമുമ്പ് പലവട്ടം ആലോചിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. പുനഃസംഘടന നടപ്പാക്കിയാൽ അതു മുഖ്യമന്ത്രി സൂചിപ്പിച്ചവിധം ലീഗിെൻറ സമ്മർദത്താലാണെന്ന ആക്ഷേപം ഉയരാം. പുനഃസംഘടന നടന്നിെല്ലങ്കിൽ പാർട്ടിക്കുള്ളിലെ അതൃപ്തിക്ക് പരിഹാരം വൈകും. അതു നിയമസഭതെരെഞ്ഞടുപ്പിൽ ഉൾപ്പെടെ തിരിച്ചടിയുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.