ലോക കേരളസഭ യു.ഡി.എഫ് ബഹിഷ്കരിക്കും -എം.എം. ഹസൻ
text_fieldsതിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോക കേരളസഭ ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം. ഹസന് അറിയിച്ചു. യു.ഡി.എഫിന്റെ പ്രവാസി സംഘടനകളോ നേതാക്കളോ ലോക കേരളസഭയില്‍ പങ്കെടുക്കില്ല.
കഴിഞ്ഞ രണ്ട് ലോക കേരള സഭകളിലായി പ്രവാസിക്ഷേമത്തിനായി അവതരിപ്പിച്ച ശിപാര്‍ശകള്‍ ഇതുവരെ നടപ്പാക്കിയില്ല. വീണ്ടും കോടികള്‍ പൊടിച്ച് ലോക കേരളസഭ നടത്തുന്നത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അമേരിക്കന്‍ സന്ദര്‍ശനം നടത്താന്‍ മാത്രമാണ്.
സ്പോണ്സര്ഷിപ്പില് നടത്തുന്നതിനാല്‍ സര്‍ക്കാറിന് സാമ്പത്തിക ചെലവില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, ലോക കേരളസഭയുടെ പേരിൽ വ്യാപക അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രവാസി സംഘടനകള്‍ക്ക് പരാതിയുണ്ട്.
മറ്റു പ്രവാസി സംഘടനകളെ പങ്കെടുപ്പിക്കാതെ ഏകപക്ഷീയമായാണ് പ്രവര്‍ത്തനങ്ങള്‍. ഈ സാഹചര്യത്തിലാണ് പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.