എൽ.ഡി.എഫ് സർക്കാറിന്‍റെ കോട്ടങ്ങൾ പറയാൻ യു.ഡി.എഫ് ഇറങ്ങും -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: എൽ.ഡി.എഫ് സർക്കാർ നേട്ടങ്ങൾ പറഞ്ഞു താഴെ തട്ടിലേക്കിറങ്ങുന്നതിന് പിന്നാലെ കോട്ടങ്ങൾ പറയാൻ യു.ഡി.എഫ് ഇറങ്ങുമെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്റെ ജനകീയ വിചാരണ സദസ്സുകളിൽ മുൻനിര നേതാക്കൾ തന്നെ പങ്കെടുക്കും. സാധാരണക്കാരുടെ ജീവിതം ഇത്രയധികം ദുഷ്കരമായ കാലമില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ക്ഷേമ പെൻഷനുകൾ ഉൾപടെ മുടങ്ങി ജനജീവിതം ദുഷ്കരമാക്കിയ സംസ്ഥാന സർക്കാറിനെതിരെ വലിയ രീതിയിൽ കാമ്പയിൻ നടത്തും. സാമ്പത്തിക പ്രതിസന്ധി വികസന പ്രവർത്തനങ്ങൾ മരവിക്കാൻ കാരണമായിട്ടുണ്ട്. ജി.എസ്.ടി സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർ വലിയ പരാജയമാണ്. ഈ സർക്കാർ നേട്ടമാണോ കോട്ടമാണോ കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാം.
സിൽവർ ലൈൻ പദ്ധതി ജനങ്ങൾക്ക് വേണ്ടാത്തതാണെന്ന് തെളിഞ്ഞതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അത് ബോധ്യപ്പെട്ടതാണ് എന്നാണ് മനസിലാവുന്നത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നതിനിടയിൽ അമിതമായി വൈദ്യുതിചാർജ് കൂടി വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.ഇ.ബി ഓഫിസുകൾക്ക് മുന്നിൽ മുസ്‍ലിം ലീഗ് ധർണ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.