Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര, സംസ്ഥാന...

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ യു.ഡി.എഫ് പ്രചരണജാഥ

text_fields
bookmark_border
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ യു.ഡി.എഫ് പ്രചരണജാഥ
cancel

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രചരണം നടത്താൻ യു.ഡി.എഫ് തീരുമാനം. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മേഖലാ ജാഥകള്‍ ഫെബ്രുവരി 12 മുതല്‍ 20 വരെ നടക്കുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. മേഖലാ ജാഥകളെക്കുറിച്ച് ആലോചിക്കാന്‍ കന്‍റോൺമെന്‍റ് ഹൗസില്‍ യു.ഡി.എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് സബ്കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ മേഖലാ ജാഥ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട്, മലപ്പുറം പാലക്കാട് ജില്ലകളിലെ മേഖലാ ജാഥ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസൻ, തൃശൂര്‍, എറണാകുളം, ആലപ്പുഴ മേഖലാ ജാഥ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എ, കോട്ടയം, ഇടുക്കി മേഖലാ ജാഥ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം മേഖലാ ജാഥ ആർ.എസ്.പി നേതാവ് എം.കെ. പ്രേമചന്ദ്രന്‍ എം.പി എന്നിവർ  നയിക്കും.  

മേഖലാ ജാഥകളുടെ വിജയത്തിനായി ജനുവരി 19, 20 തീയതികളില്‍ ആലോചനാ യോഗം ചേരും. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, സബ്കമ്മിറ്റി കണ്‍വീനര്‍ എം.എം. ഹസന്‍, എം.കെ. പ്രേമചന്ദ്രന്‍ എം.പി, ചാരുപാറ രവി, അനൂപ്‌ ജേക്കബ് എം.എല്‍.എ, സി.പി.ജോണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtudf rallystate govt
News Summary - udf will start protest rally against central, state policies
Next Story