Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ldf
cancel
Homechevron_rightNewschevron_rightKeralachevron_rightചാലിയാറിൽ ജയിച്ചത്​...

ചാലിയാറിൽ ജയിച്ചത്​ യു.ഡി.എഫ്​; പക്ഷെ പ്രസിഡൻറ്​​​ പദം എൽ.ഡി.എഫിന്​

text_fields
bookmark_border

നിലമ്പൂർ (മലപ്പുറം): ചാലിയാറിൽ എൽ.ഡി.എഫിന് തുടർഭരണം നഷ്​ടപ്പെ​ട്ടെങ്കിലും പ്രസിഡൻറ്​ പദം ലഭിക്കും. ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. കഴിഞ്ഞ തവണ ഏഴ് വീതം സീറ്റുകൾ നേടി എൽ.ഡി.എഫും യു.ഡി.എഫും തുല്യത നേടിയെങ്കിലും നറുക്കെടുപ്പിലൂടെ പ്രസിഡൻറ്​ പദം ഇടതുപക്ഷത്തിന്​ ലഭിക്കുകയായിരുന്നു. ഇത്തവണ പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം പട്ടിക വർഗ സംവരണമാണ്​.

യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് ആറും സീറ്റുകളാണ് ലഭിച്ചത്. എന്നാൽ, പട്ടിക വർഗ സംവരണ സീറ്റിൽ എൽ.ഡി.എഫി​െൻറ മനോഹരനാണ് ജയിച്ചത്. യു.ഡി.എഫിന് പട്ടിക വർഗ സീറ്റിൽ ജയിക്കാനായില്ല. എൽ.ഡി.എഫിനെക്കാൾ രണ്ട് സീറ്റ് അധികം നേടിയെങ്കിലും യു.ഡി.എഫിൽ​ പ്രസിഡൻറ്​ പദത്തിലേറാൻ ആളില്ലാത്ത അവസ്​ഥയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020chaliyar panchayat
Next Story