യു.ഡി.എഫ് പ്രവർത്തകർ സൈബർ ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരോട് പറയാനുള്ളതെന്നും ഈ അഭ്യര്‍ത്ഥന മുഖ്യമന്ത്രി അദ്ദേഹത്തിെൻറ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ അനുസരിച്ചാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കും. അത് അദ്ദേഹം അടുത്ത പത്രസമ്മേളനത്തിലെങ്കിലും പറയുമെന്ന് കരുതുന്നതായും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
യഥാ രാജ, തഥാ പ്രജ! രാജാവ് എങ്ങനെയാണോ, അങ്ങനെ തന്നെയാണ് പ്രജകളും. ഇവിടെ എന്താണ് പിണറായി വിജയന്‍ അണികളെ പറഞ്ഞും, പ്രവര്‍ത്തിച്ചും പഠിപ്പിച്ചത്?
സൈബര്‍ ആക്രമണം നടത്തുകയും വ്യക്തിഹത്യ ചെയ്യുന്നവര്‍ക്ക് എതിരെയും ശക്തമായ പൊലീസ് നടപടിയുണ്ടാകും എന്ന വാചകങ്ങള്‍ ആണ് കേരളം ഇന്നലെ പ്രതീക്ഷിച്ചത്. അതുണ്ടായില്ല എന്ന് മാത്രമല്ല സി.പി.എമ്മിനെതിരായി സൈബര്‍ പ്രചരണം ചൂണ്ടിക്കാട്ടി പ്രതിരോധം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് അങ്ങയുടെ കസേരയിലിരുന്നു പറയേണ്ട കാര്യങ്ങളല്ല. സൈബര്‍ അക്രമണം തടയാനും നിരുത്സാഹപ്പെടുത്താനും സ്വീകരിച്ച നടപടികളെക്കുറിച്ചാണ് മുഖ്യമന്ത്രി എണ്ണിയെണ്ണി പറയേണ്ടിയിരുന്നത്.
ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരോട് പറയാനുള്ളത്. ഈ അഭ്യര്‍ത്ഥന മുഖ്യമന്ത്രി അദ്ദേഹത്തിെൻറ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നടത്തണം. അവര്‍ അത് അനുസരിച്ചാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കും. അത് അദ്ദേഹം അടുത്ത പത്രസമ്മേളനത്തിലെങ്കിലും പറയുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.