Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2019 5:04 PM GMT Updated On
date_range 27 Oct 2019 5:04 PM GMTയു.ഡി.എഫ് കൂടുതൽ അച്ചടക്കത്തോടെ പ്രവർത്തിക്കണം –മുസ്ലിം ലീഗ്
text_fieldsbookmark_border
മലപ്പുറം: ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ യു.ഡി.എഫ് കൂടുത ൽ അച്ചടക്കത്തോടെ ഫലപ്രദമായി പ്രവർത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി യ ോഗം. മലപ്പുറത്ത് ചേർന്ന യോഗം രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി. കാര്യങ്ങൾ തിങ്ക ളാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ അവതരിപ്പിക്കും.
നിലവിലെ രാഷ്ട്രീയാവസ്ഥ യു. ഡി.എഫ് ഫലപ്രദമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം. പി പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷ ഈ മുന്നണിയിലാണ്. അതിനനുസരിച്ച് ഉയരാൻ യു.ഡി.എഫിനാക ണം. ഈ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കണമായിരുന്നു. യു.ഡി.എഫ് കുറച്ചുകൂടി ഫലപ്രദമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് പാർട്ടി വിലയിരുത്തി.
ഇക്കാര്യം കോൺഗ്രസ് അടക്കമുള്ള കക്ഷികളോടും ചർച്ച ചെയ്യും. മഅ്ദനിയുടെ വിചാരണ വേഗത്തിലാക്കണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിന് മാനുഷിക പരിഗണന നൽകണം. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങൾ, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.
പ്രവർത്തന ഫണ്ട് സമാഹരിക്കും
മലപ്പുറം: യു.ഡി.എഫ് മാത്രമാണ് ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മുന്നണിയെന്നും അതിനാൽ അച്ചടക്കത്തോടെയും പ്രതീക്ഷക്കൊത്തും മുന്നണി ഉയരണമെന്ന് മുസ്ലിം ലീഗിന് ആഗ്രഹമുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല വിജയമുണ്ടാകേണ്ടതായിരുന്നു കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍. കോന്നിയിലും വട്ടിയൂര്കാവിലുമടക്കം അതുണ്ടായില്ല. പ്രതീക്ഷക്കൊത്തുയരാന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് ലീഗ് യു.ഡി.എഫില്‍ ഉന്നയിക്കും. തീരുമാനം തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫില്‍ ഉന്നയിക്കാൻ ഹൈദരലി ശിഹാബ് തങ്ങള്‍ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിനും ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായി. നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, വാര്‍ഡുതലങ്ങളിലും നടക്കുന്ന സമാഹരണങ്ങള്‍ക്ക് ജില്ല കമ്മിറ്റികൾ നേതൃത്വം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറര്‍ പി.വി. അബ്ദുൽ വഹാബ് എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story