യു.ഡി.എഫിന്റെ കണ്ണൂർ കലക്ടറേറ്റ് മാർച്ചിൽ സംഘർഷ സാധ്യത; കർശന നടപടിയുണ്ടാകുമെന്ന് കെ. സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ്
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കലക്ട്ട്രേറ്റിലേക്ക് നടക്കുന്ന യു.ഡി.എഫ് മാർച്ചിൽ സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പൊലീസ് നോട്ടീസ് നൽകി. സംഘർഷമുണ്ടാക്കരുതെന്നും അനിഷ്ടസംഭവങ്ങളുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പിലുണ്ട്.
മാർച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും 200 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്.
ബിരിയാണിചെമ്പുമായാണ് കോൺഗ്രസ് പലയിടത്തും പ്രതിഷേധത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.