പണരഹിത വിനിമയത്തിലേക്ക് മാറാന്‍ യു.ജി.സി നിര്‍ദേശം
text_fieldsതിരുവനന്തപുരം: സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളോട് പണരഹിത സാമ്പത്തികവിനിമയത്തിലേക്ക് മാറാന്‍ യു.ജി.സി നിര്‍ദേശം. യു.ജി.സി നല്‍കുന്ന ഗ്രാന്‍റിന്‍െറ വിനിയോഗം പണരഹിതരീതിയില്‍ നടത്താനാണ് നിര്‍ദേശം.
ബാങ്ക് വഴി അക്കൗണ്ട് ട്രാന്‍സ്ഫര്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, ചെക്ക് എന്നിവ വഴി പണമിടപാട് നടത്തുന്ന രീതി അവലംബിക്കാവുന്നതാണെന്നും ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം സര്‍വകലാശാലകള്‍ക്കും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അയച്ച കത്തില്‍ യു.ജി.സി നിര്‍ദേശിക്കുന്നു. അപൂര്‍വം സാഹചര്യത്തില്‍ ഡി.ഡി, പണമായിനല്‍കല്‍ രീതികള്‍ ഉപയോഗിക്കാം.
രാജ്യത്ത് പണരഹിത സമ്പദ്വ്യവസ്ഥക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനുപിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു.ജി.സി നല്‍കുന്ന ഗ്രാന്‍റ് വിനിയോഗം പണരഹിതമായി നടത്താന്‍ നിര്‍ദേശം വരുന്നത്.
ഗ്രാന്‍റ് വിതരണവും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമുള്ള ഫെലോഷിപ് വിതരണവും ഉള്‍പ്പെടെയുള്ളവ യു.ജി.സി നേരത്തേ പബ്ളിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് സംവിധാനം വഴിയാക്കിയിരുന്നു. പണരഹിതമായി നേരിട്ട് ഗുണഭോക്താക്കള്‍ക്ക് ഗ്രാന്‍റും ഫെലോഷിപ്പും എത്തിക്കുന്ന രീതി ഇവ സമയബന്ധിതമായി ലഭിക്കുന്നതിന് സഹായിച്ചതായും കത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.