വിദൂര വിദ്യാഭ്യാസത്തിലെ പ്രതിസന്ധി നീങ്ങി: കേരള, കാലിക്കറ്റ് സർവകലാശാല കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം
text_fieldsതിരുവനന്തപുരം: കേരള, കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ കോഴ്സുകൾക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് ബ്യൂറോയുടെ (ഡി.ഇ.ബി) അംഗീകാരം. ഇതോടെ ഒാപൺ സർവകലാശാല രൂപവത്കരണത്തിലൂടെ രൂപപ്പെട്ട പ്രതിസന്ധി താൽക്കാലികമായി നീങ്ങി.
കേരളയിൽ 20 കോഴ്സുകൾക്കും കാലിക്കറ്റിൽ 24 കോഴ്സുകൾക്കുമാണ് 2021 വർഷത്തേക്ക് അംഗീകാരം ലഭിച്ചത്. രണ്ട് സർവകലാശാലകളിലും സയൻസ് കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചിട്ടില്ല. ഇൗ േകാഴ്സുകളുടെ അംഗീകാരത്തിന് യു.ജി.സി നിർദേശിച്ച പ്രകാരമുള്ള സർവകലാശാല ഉത്തരവ് ആവശ്യമാണ്. കോഴ്സുകൾ െറഗുലർ മോഡിൽ ഏഴ് വർഷമായി നടത്തുന്നുവെന്നും സർവകലാശാല ആസ്ഥാനത്ത് തന്നെയാണ് കോഴ്സുകൾ നടത്തുന്നതെന്നും സർവകലാശാല അറിയിക്കണം. 30 ദിവസം അപ്പീൽ നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. ഇൗ സമയത്തിനകം ആവശ്യമായ ഉത്തരവുകൾ സഹിതം അപ്പീൽ നൽകി ശേഷിക്കുന്ന കോഴ്സുകൾക്ക് അംഗീകാരം നേടാൻ കഴിയുമെന്നാണ് സർവകലാശാല അധികൃതർ കരുതുന്നത്. സംസ്ഥാനത്ത് രണ്ട് സർവകലാശാലകൾക്ക് മാത്രമാണ് കോഴ്സ് നടത്താൻ യു.ജി.സി അനുമതി നൽകിയിട്ടുള്ളത്.
ഒാപൺ സർവകലാശാല നിലവിൽവരുന്നതോടെ ഇതര സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ നിർത്തലാക്കാനുള്ള സർവകലാശാല ആക്ടിലെ വ്യവസ്ഥയാണ് പ്രതിസന്ധിയായത്. അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ കഴിയാത്ത ഒാപൺ സർവകലാശാലക്ക് കോഴ്സുകളുടെ അംഗീകാരത്തിന് അപേക്ഷ നൽകാൻപോലും സാധിച്ചിരുന്നില്ല. ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പഠനമാർഗം വഴിമുട്ടിക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.