ബീച്ച് ആശുപത്രിയിൽ ടാപ്പ് വെള്ളത്തിൽ എലിയുടെ അവശിഷ്ടം
text_fieldsകോഴിക്കോട്: ബീച്ച് ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ ടാപ്പ് വെള്ളത്തിൽ എലിയുടെ അവശിഷ്ടം. ഞായറാഴ്ച രാവിലെ 10ഒാടെയാണ് സ്ത്രീകളുടെ 24ാം വാർഡിൽ ശുചിമുറിയിൽ പോയ യുവതി ടാപ്പ് തുറന്നപ്പോൾ എലിയുടെ രോമവും മാംസാവശിഷ്ടങ്ങളും ലഭിച്ചത്. വെള്ളത്തിന് കടുത്ത ദുർഗന്ധവുമുണ്ടായിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി ജില്ല മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടി. അപമാനകരമായ സംഭവമാണ് ബീച്ച് ആശുപത്രിയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർമാർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ഹെൽത്ത് സർവിസസ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലുണ്ടായ ഗൗരവതരമായ വീഴ്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ചും ഉപരോധവും നടത്തി. പിന്നീട് എം.െക. രാഘവൻ എം.പി, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തുകയും അധികൃതരുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്തുകയും ചെയ്തു.
വാട്ടർ അതോറിറ്റിയിൽനിന്ന് നേരിട്ടെത്തുന്ന വെള്ളത്തിലാണ് എലിയുെട അവശിഷ്ടം കണ്ടെത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉമറുൽ ഫാറൂഖ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സംഭവത്തെത്തുടർന്ന് വെള്ളം വിതരണം ചെയ്ത ടാങ്കിൽനിന്നുള്ള വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മലിനമായിക്കിടന്ന ടാങ്ക് പരിസരം അടിയന്തരമായി ശുചീകരിക്കുകയും ചെയ്തു. ഈ ടാങ്കിൽനിന്നുള്ള വെള്ളത്തിെൻറ സാമ്പ്ൾ പരിശോധനക്കായി ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ലതിക, ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. വിജയ് എ.ഡി.എം ടി. അനിൽകുമാർ എന്നിവർ ആശുപത്രിയിലെത്തി.
ഉപരോധത്തിന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കൗൺസിലർ അഡ്വ. പി.എം. നിയാസ്, മമ്മദ് കോയ, ബ്ലോക്ക് പ്രസിഡൻറ് സലീം, അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.